ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ മാസം 16 ന് തുറക്കും

ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ മാസം 16 ന് തുറക്കും
ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ മാസം 16 ന് തുറക്കും. 20222023 പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അവലോകനം ചെയ്തു.

സ്‌കൂളുകളിലെ എല്ലാ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ മന്ത്രാലയം പരിശോധിച്ചുവരികയാണ്.

കൂടാതെ, പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് പ്രോഗ്രാമുകളും പ്ലാനുകളും അവര്‍ പരിശോധിച്ചു. ലോകകപ്പിനോടനുബന്ധിച്ചുള്ള ഇവന്റുകളിലും പ്രവര്‍ത്തനങ്ങളിലും സ്‌കൂളുകളുടെ പങ്കാളിത്തത്തെക്കുറിച്ചും അധികൃതര്‍ പരിശോധിച്ചു.

Other News in this category4malayalees Recommends