ഒലിവിയയ്ക്ക് ആദരം ; ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്‌ട്രേലിയയിലെ ചരിത്ര സ്മാരകങ്ങള്‍ പിങ്ക് അണിഞ്ഞു

ഒലിവിയയ്ക്ക് ആദരം ; ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്‌ട്രേലിയയിലെ ചരിത്ര സ്മാരകങ്ങള്‍ പിങ്ക് അണിഞ്ഞു
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടിയും ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ ജോണിന് ( 73 ) ആദര സൂചകമായി സിഡ്‌നി ഓപ്പറ ഹൗസ് അടക്കം ഓസ്‌ട്രേലിയയിലെ ചരിത്ര സ്മാരകങ്ങള്‍ പിങ്ക് നിറത്തില്‍ പ്രകാശഭരിതമായി.പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിയം, മെല്‍ബണിലെ ഫ്‌ലിന്‍ഡേഴ്‌സ് സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ ചൊവ്വാഴ്ച രാത്രി ഒലിവിയയോടുള്ള ആദര സൂചകമായി പിങ്ക് നിറത്തിലെ ലൈറ്റുകള്‍ തെളിയിച്ചിരുന്നു

യുകെയില്‍ ജനിച്ച ഒലിവിയ ഓസ്‌ട്രേലിയയിലാണ് വളര്‍ന്നത്.സിഡ്‌നിയില്‍ ഓപ്പറ ഹൗസില്‍ ഒലിവിയ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.കാന്‍സര്‍ ബാധിതയായിരുന്ന ഒലിവിയ, കാന്‍സര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വേണ്ടി നടത്തിയ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് ആദര സൂചകമായി പിങ്ക് നിറത്തെ തിരഞ്ഞെടുത്തത്

മെല്‍ബണിലെ സാംസ്‌കാരിക കേന്ദ്രമായ ഫെഡ് സ്‌ക്വയറില്‍ സ്ഥാപിച്ച കൂറ്റന്‍ സ്‌ക്രീനില്‍ ഒലിവിയയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

1992ല്‍ തന്റെ 43 ാം വയസില്‍ ഒലിവിയയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിരുന്നു.പിന്നീട് കാന്‍സര്‍ മുക്തയായെങ്കിലും 2013ല്‍ വീണ്ടും കാന്‍സര്‍ കണ്ടെത്തി.2017ല്‍ കാന്‍സര്‍ ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചു

നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ ഒലിവിയ ഐ ഓണസ്റ്റ്‌ലി ലവ് യു, ഫിസിക്കല്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായി.

Other News in this category4malayalees Recommends