ഇവന്മാര്‍ക്ക് പ്രാന്താണ്'; ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തില്‍ ഉള്‍പ്പെടുത്തിയതിന് സിനിമ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടുന്നു: വിടി ബല്‍റാം

ഇവന്മാര്‍ക്ക് പ്രാന്താണ്'; ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തില്‍ ഉള്‍പ്പെടുത്തിയതിന് സിനിമ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടുന്നു: വിടി ബല്‍റാം
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പോസ്റ്ററിന് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി യതിന് ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവന്മാര്‍ക്ക് പ്രാന്താണെന്നും അദ്ദേഹം പറഞ്ഞു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രൂക്ഷമായി വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറിനിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണം. ഇത്തരം സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍

ഇവന്മാര്‍ക്ക് പ്രാന്താണ !

Other News in this category



4malayalees Recommends