ക്യൂന്‍സ്‌ലാന്‍ഡില്‍ നാല് കുട്ടികളെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് പോലീസ്

ക്യൂന്‍സ്‌ലാന്‍ഡില്‍ നാല് കുട്ടികളെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് പോലീസ്

ക്യൂന്‍സ്‌ലാന്‍ഡിലെ വീട്ടില്‍ നിന്നും നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ആശങ്കയാകുന്നു. എട്ട്, ഏഴ്, നാല്, മൂന്ന് വയസ്സ് പ്രായമുള്ള നാല് കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ പോലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവര്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.


രാവിലെ 11.30-ഓടെയാണ് സംഭവം. വെള്ളക്കാരനായ, ശക്തമായ ശരീരഘടനയുള്ള ആളാണ് കുട്ടികളെ എടുത്ത്, 2005 മോഡല്‍ നിസാന്‍ പട്രോള്‍ 4ഡബ്യുഡിയില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വലിയ താടിയും, തല മൊട്ടയിച്ചതുമായ ആള്‍ക്ക് 175 സെന്റിമീറ്റര്‍ ഉയരമുണ്ട്.

Police have issued a picture of a man they are looking for. Picture: Queensland Police

കൂടാതെ ഇയാളുടെ കഴുത്തിലും, മുഖത്തും, ശരീരത്തിലും നിരവധി ടാറ്റൂകളും കുത്തിയിട്ടുണ്ട്. മാക്കെയിലെ ബ്രൂസ് ഹൈവേയിലേക്കാണ് കാര്‍ യാത്ര ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Other News in this category4malayalees Recommends