ഉറങ്ങിക്കിടക്കവേ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

ഉറങ്ങിക്കിടക്കവേ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

ഉറങ്ങിക്കിടക്കവേ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. മുംബൈയിലെ ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വസതിയിലാണ് സംഭവം. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എ സി പൊട്ടിത്തെറിച്ചത് മൂലം വസതിയില്‍ തീ പിടിത്തവുമുണ്ടാകുകയായിരുന്നു.ലക്ഷ്മി റാത്തോട്, മകള്‍ മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ പരുക്കേറ്റ ലക്ഷ്മിയുടെ ഭര്‍ത്താവ് തേജാഭായിയുടേയും മകന്‍ ദിനേശിന്റേയും നില ഗുരുതരമാണ്. ഇവര്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് മകള്‍ മധുവാണ് വീട്ടിലേക്ക് എ സി വാങ്ങിയത്.


ഞായറാഴ്ച്ച രാത്രിയോടെ ഇവരുടെ വീട്ടില്‍ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേള്‍ക്കുകയായിരുന്നു. രാത്രി 12 നും രണ്ടിനുമിടയിലായിരുന്നു വീട്ടില്‍ തീ പടര്‍ന്നത്. ഇടിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനേയും അഗ്‌നിശമനസേനയേയും അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മധുവും ലക്ഷ്മിയും മരണപ്പെടുകയായിരുന്നു.എ സിക്ക് വയറിങ്ങ് പ്രശ്‌നങ്ങളുണ്ടായിരുന്നതായി ദിനേഷ് പറഞ്ഞിരുന്നെന്ന് തേജാഭായിയുടെ അനന്തരവന്‍ സുരേഷ് പറഞ്ഞു. തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് ലക്ഷ്മി മരിച്ചത്.


Other News in this category4malayalees Recommends