ഉക്രെയിന്‍ കീഴടക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ 'ഒരിക്കലും' ജയിക്കാന്‍ ഇടയില്ല; റഷ്യന്‍ അധിനിവേശം പൊളിയുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി; തോല്‍പ്പിക്കാന്‍ പ്രതിരോധ വകുപ്പ് കൂടുതല്‍ മിസൈലുകള്‍ എത്തിക്കും

ഉക്രെയിന്‍ കീഴടക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ 'ഒരിക്കലും' ജയിക്കാന്‍ ഇടയില്ല; റഷ്യന്‍ അധിനിവേശം പൊളിയുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി; തോല്‍പ്പിക്കാന്‍ പ്രതിരോധ വകുപ്പ് കൂടുതല്‍ മിസൈലുകള്‍ എത്തിക്കും

ഉക്രെയിന്‍ കൈയടക്കാനുള്ള വ്‌ളാദിമര്‍ പുടിന്റെ മോഹം ഇനിയൊരിക്കലും നടക്കാന്‍ ഇടയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. ഉക്രെയിന് കൂടുതല്‍ സാമ്പത്തിക, സൈനിക പിന്തുണ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കവെയാണ് ബെന്‍ വാലസ് ഇക്കാര്യം വ്യക്തമാക്കിയത്.


റഷ്യയുടെ അധിനിവേശം വഴിതെറ്റിയ അവസ്ഥയിലാണെന്ന് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. പല ഇടങ്ങളിലും ഈ നീക്കങ്ങള്‍ പരാജയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കോപ്പെന്‍ഹേഗനിലെ കോണ്‍ഫറന്‍സില്‍ ഡിഫന്‍സ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ആറ് മാസത്തിനിടെ പുടിന്റെ സൈന്യത്തിന് വമ്പിച്ച ആള്‍നാശവും, സൈനിക ഉപകരണങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24-നാണ് റഷ്യന്‍ പ്രസിഡന്റ് സ്‌പെഷ്യല്‍ സൈനിക ഓപ്പറേഷന് തുടക്കം കുറിച്ചത്. 'ഇതുവരെ അവര്‍ പരാജയപ്പെട്ട നിലയിലാണ്. ഇനി ഉക്രെയിന്‍ കൈക്കലാക്കുന്നതില്‍ വിജയിക്കാനുള്ള സാധ്യതയും കുറവാണ്. സൗത്ത്, ഈസ്റ്റ് മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ ശ്രദ്ധിക്കുന്നത്. മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ നിന്നും ഏറെ ദൂരം പോകേണ്ട അവസ്ഥയിലാണ്', വാലസ് പറഞ്ഞു.

മൂന്ന് ദിവസം എന്നത് 150 ദിവസം കഴിഞ്ഞു, ഏകദേശം ആറ് മാസമായി. ഉപകരണങ്ങളുടെയും, സൈനികരുടെയും നാശമാണ് റഷ്യക്ക് നേരിട്ടിരിക്കുന്നത്, ഡിഫന്‍സ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഉക്രെയിന് കൂടുതല്‍ മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങള്‍ അയയ്ക്കുമെന്നാണ് യുകെ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകളും എത്തിക്കും.

ആഗസ്റ്റ് മാസം എത്തുന്നതോടെ സംഘര്‍ഷത്തില്‍ താല്‍പര്യം നഷ്ടപ്പെട്ട് അന്താരാഷ്ട്ര സമൂഹം അവരുടെ വഴിക്ക് പോകുമെന്നാണ് പ്രസിഡന്റ് പുടിന്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യമാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ തെളിവുണ്ട്. ഉക്രെയിനിലെ പുടിന്റെ ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നുവെന്ന് ഉറപ്പിക്കാന്‍ സാമ്പത്തിക, സൈനിക, പരിശീലന സഹായം ഉറപ്പാക്കാനാണ് നമ്മള്‍ ഒത്തുചേര്‍ന്നത്, കോണ്‍ഫറന്‍സില്‍ ബെന്‍ വാലസ് വ്യക്തമാക്കി.
Other News in this category



4malayalees Recommends