ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു

ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു
കൊല്ലം കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിഭാഷകനായ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്.

കുരീപ്പുഴ സ്വദേശിയായ അരുണിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. ആലപ്പുഴയില്‍ പോയി മടങ്ങി വരുന്ന വഴി പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.

ടോള്‍ പ്ലാസയിലെ ജീവനക്കാരനായ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് വലിച്ചിഴക്കുകയുമായിരുന്നു. ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലാണ്. ലഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Other News in this category4malayalees Recommends