മന്ത്രിസഭാ വികസനം, പിന്നാലെ അതൃപ്തി; വിമതരോട് വാക്കുപാലിക്കാനാകാതെ കഷ്ടപ്പെട്ട് ഷിന്‍ഡെ

മന്ത്രിസഭാ വികസനം, പിന്നാലെ അതൃപ്തി; വിമതരോട് വാക്കുപാലിക്കാനാകാതെ കഷ്ടപ്പെട്ട് ഷിന്‍ഡെ

അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിസഭ വികസനം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഷിന്‍ഡെ വിഭാഗത്തിലും ബി.ജെ.പിയിലും വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.


മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിര്‍ത്തിയ ശിവസേന എം.എല്‍.എമാര്‍ക്കിടയില്‍ വാക്കു പാലിക്കാനാകാതെ പ്രയാസപ്പെടുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തിനിടെ നാല്‍പതോളം എം.എല്‍.എമാരെ ഷിന്‍ഡെ തനിക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഷിന്‍ഡെ അധികാരത്തിലെത്തി ഏറെ ദിവസങ്ങള്‍ക്ക് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും വിമതരില്‍ പലരേയും പരിഗണിച്ചിരുന്നില്ല.

ഇതിനെതിരെ മന്ത്രിസഭാ രൂപീകരണ ദിവസം തന്നെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിമത നീക്കം നടത്തുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് ഷിന്‍ഡെ തനിക്ക് ഉറപ്പുനല്‍കിയിരുന്നു എന്നാണ് ബച്ചു കദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കി വിമതരാക്കി മാറ്റിയ എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends