സീനിയര്‍ നഴ്‌സ് നേരിട്ടത് 21 വര്‍ഷം നീണ്ട വംശീയ അധിക്ഷേപങ്ങള്‍; വെള്ളക്കാരിയായ മാനേജര്‍ക്ക് 57-കാരി വെറും 'കറുത്ത അടിമ'; നഫീല്‍ഡ് ഹെല്‍ത്തില്‍ നേരിട്ട അനുഭവങ്ങള്‍ വിളിച്ചുപറഞ്ഞ് നഴ്‌സ്; പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ കമ്പനിക്കെതിരെ കേസ്

സീനിയര്‍ നഴ്‌സ് നേരിട്ടത് 21 വര്‍ഷം നീണ്ട വംശീയ അധിക്ഷേപങ്ങള്‍; വെള്ളക്കാരിയായ മാനേജര്‍ക്ക് 57-കാരി വെറും 'കറുത്ത അടിമ'; നഫീല്‍ഡ് ഹെല്‍ത്തില്‍ നേരിട്ട അനുഭവങ്ങള്‍ വിളിച്ചുപറഞ്ഞ് നഴ്‌സ്; പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ കമ്പനിക്കെതിരെ കേസ്

വെള്ളക്കാരിയായ മാനേജര്‍ 'കറുത്ത അടിമയെന്ന' നിലയില്‍ പരിഗണിച്ചതായി ആരോപിച്ച് സ്വകാര്യ ഹെല്‍ത്ത് കെയര്‍ കമ്പനിയായ നഫീല്‍ഡ് ഹെല്‍ത്തിന് എതിരെ കേസുമായി സീനിയര്‍ നഴ്‌സ്. 21 വര്‍ഷം താന്‍ സഹജീവനക്കാരില്‍ നിന്നും അനുഭവിച്ച വംശീയതയെ കുറിച്ചാണ് സൗതാംപ്ടണിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ റോസലിന്‍ സീസര്‍ സ്‌കാമെല്‍ മനസ്സ് തുറന്നത്.


കറുത്തവരെ കുറിച്ചും, കുരങ്ങുകളെ കുറിച്ചുമെല്ലാം നഴ്‌സിന് കേള്‍ക്കേണ്ടി വന്നതായി ഒരു സുഹൃത്ത് വെളിപ്പെടുത്തി. ഒരു വാര്‍ഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശത്തിന്റെ പേരില്‍ തന്നെ സ്ഥാപനം പുറത്താക്കിയത് തെറ്റാണെന്നും ഈ 57-കാരി ചൂണ്ടിക്കാണിച്ചു.

തന്റെ ഫോണില്‍ നിന്നും പോയ സന്ദേശം താന്‍ അയച്ചതെന്ന് റോസലിന്‍ വ്യക്തമാക്കുന്നു. മഹാമാരിയുടെ ആദ്യ കാലത്ത് ആവശ്യത്തിന് പിപിഇ ലഭിക്കാത്തതും, നഴ്‌സുമാര്‍ക്കും, രോഗികള്‍ക്കും കോവിഡ്-19 പിടിപെടുന്നതുമായുള്ള പരാതിപ്പെട്ട സന്ദേശമാണ് ഗ്രൂപ്പിലെത്തിയത്.

എന്നാല്‍ ഇതേക്കുറിച്ച് നടന്ന അന്വേഷണം മാന്യമായിരുന്നില്ലെന്ന് മുന്‍ റോട്ടറി ക്ലബ് പ്രസിഡന്റ് മിസ് സീസര്‍ സ്‌കാമെല്‍ ആരോപിക്കുന്നു. തന്നെ പുറത്താക്കിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്നും, നടപടിക്രമങ്ങളില്‍ വംശീയത അനുഭവിച്ചെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഡോര്‍സെറ്റ്, ബോണ്‍മൗത്തിലുള്ള നഫീല്‍ഡ് ഹോസ്പിറ്റലിലെ ഏക കറുത്ത വംശജയായ നഴ്‌സായിരുന്നു റോസലിന്‍. 'നിങ്ങളെ പോലുള്ള എല്ലാവരും നുണയന്‍മാരാണ്' എന്നാണ് അന്വേഷണ മാനേജര്‍ ആരോപിച്ചത്. എന്നാല്‍ നഫീല്‍ഡ് ഹെല്‍ത്ത് പുറത്താക്കിയ കാരണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

എന്നാല്‍ ജോലിസ്ഥലം ഈ സീനിയര്‍ നഴ്‌സിന് യുദ്ധക്കളമായിരുന്നുവെന്നാണ് ജിപിയും, സുഹൃത്തുമായ ഡോ. സ്റ്റീവന്‍ ബിക്ക് ട്രിബ്യൂണലിനെ അറിയിച്ചിരിക്കുന്നത്. കരീബിയന്‍ വംശജയായ റോസെലിന്‍ റോയല്‍ നേവിക്കായി സേവനം അനുഷ്ഠിക്കുകയും, റോയല്‍ ആര്‍മി നഴ്‌സിംഗ് കോര്‍പ്‌സില്‍ നിന്നും ക്വാളിഫിക്കേഷന്‍ നേടുകയും ചെയ്തിട്ടുണ്ട്.
Other News in this category



4malayalees Recommends