17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സ്; കുറ്റം സമ്മതിച്ചിട്ടും കായികാധ്യാപകന്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടെന്ന് കോടതി?

17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സ്; കുറ്റം സമ്മതിച്ചിട്ടും കായികാധ്യാപകന്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടെന്ന് കോടതി?

17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന് സമ്മതിച്ച കായിക അധ്യാപകന് ജയില്‍ശിക്ഷയില്ല. 30-കളില്‍ പ്രായമുള്ളപ്പോഴാണ് മെല്‍ബണ്‍ മെല്‍ടണിലെ കുറാജാംഗ് സെക്കന്‍ഡറി കോളേജിലെ ഓഫീസിലേക്ക് പെണ്‍കുട്ടിയെ സ്‌കോട്ട് കോര്‍സിന്‍സ്‌കി ക്ഷണിക്കാന്‍ തുടങ്ങിയത്.


പെണ്‍കുട്ടിയെ അധ്യാപകന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും, വീട്ടിലേക്കും കൊണ്ടുപോകുകയും ചെയ്തിരുന്നതായി കോടതി പറയുന്നു. ഇപ്പോള്‍ 49 വയസ്സുള്ള സ്‌കോട്ട് ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ കൊണ്ടുപോയി കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇരയ്ക്ക് 18 വയസ്സ് തികയുന്നത് വരെ ഈ ബന്ധം തുടര്‍ന്നെങ്കിലും ഇതിന് ശേഷം പെണ്‍കുട്ടി ഇയാളില്‍ നിന്നും അകന്നു. 2017ലാണ് പെണ്‍കുട്ടി അധ്യാപകനെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്. 2020ല്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

17 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സ്‌കോട്ട് സമ്മതിച്ചു. 10 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും കോടതി 19 മാസത്തെ ശിക്ഷ മാത്രമാണ് വിധിച്ചത്. ഇതാകട്ടെ 19 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കുകയും ചെയ്തു. കുറ്റം ആവര്‍ത്തിച്ചാല്‍ അധ്യാപകന്‍ ജയിലില്‍ പോയാല്‍ മതിയെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്.
Other News in this category4malayalees Recommends