തായ്‌വാനോട് വലിയ ഭീഷണിക്ക് നില്‍ക്കേണ്ട; 'ഒരൊറ്റ' സാധനത്തിന്റെ കയറ്റുമതി നിര്‍ത്തിയാല്‍ ചൈനയ്ക്ക് സഹിക്കില്ല; ലോകത്ത് വാച്ച് മുതല്‍ റെഫ്രിജറേറ്റര്‍ വരെ പണിമുടക്കും?

തായ്‌വാനോട് വലിയ ഭീഷണിക്ക് നില്‍ക്കേണ്ട; 'ഒരൊറ്റ' സാധനത്തിന്റെ കയറ്റുമതി നിര്‍ത്തിയാല്‍ ചൈനയ്ക്ക് സഹിക്കില്ല; ലോകത്ത് വാച്ച് മുതല്‍ റെഫ്രിജറേറ്റര്‍ വരെ പണിമുടക്കും?

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി സന്ദര്‍ശനം നടത്തിയെന്ന പേരിലാണ് തായ്‌വാന് എതിരെ ചൈന ഇപ്പോള്‍ അക്രമണസ്വഭാവം കാണിക്കുന്നത്. ആയിരക്കണക്കിന് തായ്‌വാന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരൊറ്റ കാര്യത്തില്‍ ചൈനയ്ക്ക് തായ്‌വാനെ പേടിയാണ്!


സീഫുഡ്, സിട്രസ് ഫ്രൂട്‌സ്, ഇന്‍സ്റ്റന്റ് നൂഡില്‍സ്, പേസ്ട്രികള്‍, ബിസ്‌കറ്റ്, കേക്ക് എന്നിവയ്‌ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇത് ഉത്പാദിപ്പിക്കുന്ന തായ്‌വാനീസ് കമ്പനികള്‍ ഉപഭോക്താക്കളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ ഇതിലൊന്നും ആശങ്കയില്ലാതെ ഇരിക്കുന്നത് തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്.

മൈക്രോചിപ്പുകളുടെ ലോകത്തിലെ ഏറ്റവും കരാര്‍ നിര്‍മ്മാതാക്കളാണ് ടിഎസ്എംസി. ഫോണും, ലാപ്‌ടോപ്പും, കാറും, വാച്ചും, റെഫ്രിജറേറ്ററും വരെ പ്രവര്‍ത്തിപ്പിക്കാന്‍ ലോകത്തിന് മൈക്രോചിപ്പുകള്‍ ആവശ്യമുണ്ട്. ഇത് ലഭ്യമാക്കാന്‍ ചൈനയ്ക്ക് വരെ ടിഎസ്എംസിയെ ആശ്രയിക്കണം. ഈ ഘട്ടത്തില്‍ രാജ്യത്തെ സംരക്ഷിക്കുന്നത് ഈ മൈക്രോചിപ്പ് നിര്‍മ്മാണ കമ്പനിയാണെന്ന് തായ്‌വാനിലെ ജനങ്ങളും വ്യക്തമാക്കുന്നു.
Other News in this category4malayalees Recommends