ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും മഴ ഭീഷണി; വെള്ളപ്പൊക്കം രൂപപ്പെടുമെന്ന് ആശങ്ക; ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും

ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും മഴ ഭീഷണി; വെള്ളപ്പൊക്കം രൂപപ്പെടുമെന്ന് ആശങ്ക; ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും

ന്യൂ സൗത്ത് വെയില്‍സിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. സ്റ്റേറ്റില്‍ ഉടനീളം പടരുന്ന മഴമേഘങ്ങള്‍ ശക്തമായ മഴ പെയ്യിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉള്‍നാടന്‍ നദികളില്‍ വെള്ളപ്പൊക്കം രൂപപ്പെടുമെന്ന ഭീതിയും ശക്തമായി.


വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കടന്നെത്തിയ ലോ പ്രഷര്‍ സിസ്റ്റം വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ വെസ്റ്റേണ്‍ എന്‍എസ്ഡബ്യുവില്‍ മഴ എത്തിച്ചിരുന്നു. ഇത് വെള്ളിയാഴ്ചയോടെ സ്‌റ്റേറ്റിലെ കിഴക്കന്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്തത്.

എന്‍എസ്ഡബ്യുവിലെ മിക്ക ഭാഗങ്ങളിലും മഴ മൂലം നനയുന്ന ദിനമായി വെള്ളിയാഴ്ച മാറുമെന്ന് മീറ്റിയോറോളജി ബ്യൂറോയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

ബുറെന്‍ഡോംഗ് ഡാമില്‍ നിന്നും താഴേക്ക് ഒഴുകുന്ന മാക്വാറി നദിയില്‍ ചെറുത് മുതല്‍ സുപ്രധാന വെള്ളപ്പൊക്കത്തിന് വരെ സാധ്യത നിലനില്‍ക്കുന്നതായി ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്ഡബ്യുവില്‍ 13 ഇടങ്ങളിലായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
Other News in this category4malayalees Recommends