2022-ല്‍ കാനഡയില്‍ 50,000 കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക വിസയില്‍ നിന്നും പെര്‍മനന്റ് വിസയിലേക്ക് ചുവടുമാറ്റം; വഴിയൊരുക്കിയത് ടിആര്‍2പിആര്‍ പാത്ത്‌വേ; ഫ്രഞ്ച് ഭാഷ അറിഞ്ഞാല്‍ ലോട്ടറി!

2022-ല്‍ കാനഡയില്‍ 50,000 കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക വിസയില്‍ നിന്നും പെര്‍മനന്റ് വിസയിലേക്ക് ചുവടുമാറ്റം; വഴിയൊരുക്കിയത് ടിആര്‍2പിആര്‍ പാത്ത്‌വേ; ഫ്രഞ്ച് ഭാഷ അറിഞ്ഞാല്‍ ലോട്ടറി!

50,000 കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക വിസയ്ക്ക് പകരം പെര്‍മനന്റ് വിസ സമ്മാനിച്ച് കാനഡ. ടിആര്‍ 2 ആര്‍ പാത്ത്‌വേ വഴിയാണ് കാനഡ ഇത്രയധികം കുടിയേറ്റക്കാരെ സ്വീകരിച്ചത്.


ടെമ്പററി റസിഡന്‍സില്‍ നിന്നുമാണ് ഈ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള വിസ ലഭിച്ചത്. 2021 മധ്യത്തില്‍ മഹാമാരി മൂലം യാത്രാ വിലക്കുകള്‍ നിലനിന്ന കാലഘട്ടത്തിലാണ് പ്രോഗ്രാം ആരംഭിച്ചത്.

2022-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ സ്വീകരിച്ച പുതിയ പെര്‍മനന്റ് റസിഡന്റ്‌സിന്റെ എണ്ണം 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ഉയര്‍ന്നതാണ്. കാനഡയിലെ എല്ലാ പ്രോവിന്‍സുകളും പ്രോഗ്രാം വഴി കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിട്ടുണ്ട്.

90,000 അവശ്യ താല്‍ക്കാലിക ജോലിക്കാരെയും, അന്താരാഷ്ട്ര ഗ്രാജുവേറ്റ്‌സിനെയും സ്വാഗതം ചെയ്യാനാണ് കാനഡ തയ്യാറെടുക്കുന്നത്. ഫ്രഞ്ച് ഭാഷ സംസാരിക്കാന്‍ കഴിയുന്ന കുടിയേറ്റക്കാരുടെ അപേക്ഷകളാണ് ഐആര്‍സിസി പ്രധാനമായും സ്വീകരിച്ചതെന്ന് വ്യക്തമാണ്.
Other News in this category4malayalees Recommends