അനുവാദമില്ലാതെ വീട്ടില്‍ പോയ ദേഷ്യം ; ഭാര്യയോടുള്ള കലിയ്ക്ക് ഇരട്ട കുട്ടികളില്‍ ഒരാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

അനുവാദമില്ലാതെ വീട്ടില്‍ പോയ ദേഷ്യം ; ഭാര്യയോടുള്ള കലിയ്ക്ക് ഇരട്ട കുട്ടികളില്‍ ഒരാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്
ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ പിതാവ് കൊലപ്പെടുത്തി. ഒരു വയസുള്ള മകനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം പ്രതി ഒളിവിലാണ്. ഫരീദാബാദിലാണ് സംഭവം.

തന്റെ അനുവാദമില്ലാതെ രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഭാര്യ മാതൃവീട്ടില്‍ പോയതാണ് പ്രതിയെ ചൊടിപ്പിച്ചത്. ഭാര്യ വീട്ടില്‍ തിരിച്ചെത്തിയ ശേഷം മകനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസില്‍ അറിയിക്കുകയും ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

അമ്മയുടെ പരാതിയില്‍ ഓള്‍ഡ് ഫരീദാബാദ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അന്വേഷണം നടക്കുകയാണെന്നും, പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതി കൂലിപ്പണിക്കാരനാണ്.Other News in this category4malayalees Recommends