സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റി ആര്‍എസ്എസും

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റി ആര്‍എസ്എസും
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം കാവി പതാകയില്‍ നിന്നും ദേശീയ പതാകയാക്കി മാറ്റി.സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മോദിയുടെ ആഹ്വാനം ആര്‍എസ്എസ് പിന്തുടരാത്തതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ത്രിവര്‍ണ പതാക ഉയര്‍ത്താത്ത ദേശവിരുദ്ധ സംഘടനയില്‍നിന്നുള്ളവരാണിപ്പോള്‍ 'ഹര്‍ ഘര്‍ തിരംഗ' നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്ത സംഘടന മോദിയുടെ ആഹ്വാനം അനുസരിക്കുമോയെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയാക്കിയിരിക്കുന്നത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ഇപ്പോള്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

Other News in this category4malayalees Recommends