ട്വിറ്ററിലും ഫേസ്ബുക്കിലും തിരയണ്ട , എന്റെ സമയം കുട്ടികള്‍ക്കുള്ളതാണ് ; കരീന കപൂര്‍

ട്വിറ്ററിലും ഫേസ്ബുക്കിലും തിരയണ്ട , എന്റെ സമയം കുട്ടികള്‍ക്കുള്ളതാണ് ; കരീന കപൂര്‍
സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്ക് സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ സമയമില്ലെന്നാണ് നടി പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലവില്‍ ഫെയ്‌സ്ബുക്കിലോ ട്വിറ്ററിലോ നടി ആക്ടീവല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് താരം സജീവമായി ഉള്ളത്.

ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്.എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. എപ്പോഴും സജീവമായിരിക്കുന്ന ആളുകള്‍ക്കുള്ളതാണ് ട്വിറ്റര്‍. എനിക്ക് അതിനുള്ള സമയമില്ല.

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനം നടന്നിരുന്നു.

Other News in this category4malayalees Recommends