മുന്‍ പ്രസിഡന്റ് ട്രംപിന് എതിരെ നടക്കുന്ന ചാരവൃത്തി അന്വേഷണം; വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 'അതീവ രഹസ്യ' രേഖകള്‍

മുന്‍ പ്രസിഡന്റ് ട്രംപിന് എതിരെ നടക്കുന്ന ചാരവൃത്തി അന്വേഷണം; വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 'അതീവ രഹസ്യ' രേഖകള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരായ അന്വേഷണം കൂടുതല്‍ ഗുരുതരമായ തലത്തിലേക്ക്. ട്രംപിന്റെ വസതിയില്‍ നിന്നും അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുത്തതോടെ ചാരവൃത്തി ആക്ട് പ്രകാരമാണ് അന്വേഷണം നടക്കുന്നത്.


ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ എസ്‌റ്റേറ്റില്‍ നിന്നും എഫ്ബിഐ പിടിച്ചെടുത്ത രേഖകളെ കുറിച്ചുള്ള കോടതി വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. രേഖകളുടെ പട്ടികയില്‍ ടോപ്പ് സീക്രട്ട്, സെന്‍സിറ്റീവ് ഉള്ളക്കം ഉള്ള രേഖകള്‍ എന്ന് വിവരിച്ചിട്ടുള്ളതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎസ് സുരക്ഷയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിവരങ്ങളെന്നാണ് ഇതേക്കുറിച്ച് പറയപ്പെടുന്നത്. 20 ബോക്‌സുകളും, ഫോട്ടോകളും, ഒരു ക്ലെമെന്‍സി ലെറ്ററും ഉള്‍പ്പെടെയാണ് ട്രംപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.

ഫ്രാന്‍സിലെ പ്രസിഡന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഏത് വിഭാഗത്തില്‍ പെടുന്നതാണെന്ന് വ്യക്തമല്ല. എന്നാല്‍ റെയ്ഡിന്റെ ആവശ്യമില്ലായിരുന്നുവെന്നും, പരസ്യപ്പെടുത്തിയ വിവരങ്ങളാണ് കൈയിലുണ്ടായിരുന്നതെന്നുമുള്ള വാദങ്ങളാണ് ട്രംപ് നടത്തുന്നത്.
Other News in this category4malayalees Recommends