വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തി യുവാവ് ; അറസ്റ്റില്‍

വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തി യുവാവ് ; അറസ്റ്റില്‍
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. എന്നാല്‍ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ ഒരു വീട്ടില്‍. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശില്‍ തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്. കേസില്‍ സല്‍മാന്‍ (21) എന്ന യുവാവ് അറസ്റ്റില്‍. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്റെ ബന്ധു ഷഹനാസിനെതിയും പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends