'നിങ്ങളാണ് അടുത്തത്'! ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി; മുന്നറിയിപ്പ് സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ; റുഷ്ദി സംസാരിച്ച് തുടങ്ങി

'നിങ്ങളാണ് അടുത്തത്'! ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി; മുന്നറിയിപ്പ് സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ; റുഷ്ദി സംസാരിച്ച് തുടങ്ങി

വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി. 'നിങ്ങളാണ് അടുത്തത്' എന്ന മുന്നറിയിപ്പാണ് റൗളിംഗിനെ തേടിയെത്തിയത്.


ന്യൂയോര്‍ക്കിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് 75-കാരനായ റുഷ്ദിക്ക് അതിഭീകരമായ വധശ്രമത്തെ അതിജീവിക്കേണ്ടി വന്നത്. 15-ഓളം കത്തിക്കുത്തുകളാണ് അദ്ദേഹത്തിന് ഏറ്റത്.

ഇദ്ദേഹത്തിന് പിന്തുണ അറിയിച്ച റൗളിംഗിന്റെ ട്വീറ്റിന് താഴൊണ് വധഭീഷണി രേഖപ്പെടുത്തിയത്. സംഭവം എഴുത്തുകാരി പോലീസിനെ അറിയിച്ചു. റുഷ്ദി അക്രമിക്കപ്പെട്ട വാര്‍ത്ത അസ്വസ്ഥമാക്കിയെന്നും, നോവലിസ്റ്റ് ഓകെ ആകുമെന്നാണ് പ്രതീക്ഷയെന്നും റൗളിംഗ് വ്യക്തമാക്കിയിരുന്നു.

She has called him out twitter user for making a death threat

എന്നാല്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് 'ആശങ്ക വേണ്ട അടുത്തത് നിങ്ങളാണ്', 57-കാരിയായ എഴുത്തുകാരിയോട് ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. തനിക്ക് നേരെ ലഭിച്ച ഭീഷണിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റൗളിംഗ് പുറത്തുവിട്ടു.

സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രമുഖരില്‍ ഒരാളാണ് റൗളിംഗ്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനായ റുഷ്ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിന്റെ പേരിലാണ് വധഭീഷണി ഫത്വ നേരിട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള എഴുത്തുകാരന്‍ സംസാരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Other News in this category



4malayalees Recommends