സൈക്കിള്‍ യാത്രക്കാര്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരാന്‍ സാധ്യത, ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയേക്കും ; വേഗതാ പരിധി കൂടി നിശ്ചയിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍

സൈക്കിള്‍ യാത്രക്കാര്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരാന്‍ സാധ്യത, ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയേക്കും ; വേഗതാ പരിധി കൂടി നിശ്ചയിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
സൈക്കിള്‍ യാത്രക്കാര്‍ക്കും ഇനി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത. നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കേണ്ടിവരും. ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും വേഗതാ പരിധി നിശ്ചയിക്കാനും ആലോചനയുണ്ട്.സൈക്കിള്‍ യാത്രക്കാരുടെ എണ്ണം നിരത്തില്‍ വര്‍ദ്ധിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ആലോചിക്കുന്നത്.

20 എംപിഎച്ച് സോണുകളില്‍ പ്രത്യേകിച്ചും ഈ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. ഇതു നടപ്പായാല്‍ സൈക്കിള്‍ യാത്രക്കാര്‍ നിയമം ലംഘിച്ചാല്‍ പിഴ നല്‍കണം. ലൈസന്‍സ് പെനാല്‍റ്റി പോയിന്റുകള്‍ തുടങ്ങിയ ശിക്ഷകളുണ്ടായിരിക്കും. നടപടിയെടുക്കണമെങ്കില്‍ സൈക്കിളുകളില്‍ നമ്പര്‍ പ്ലേറ്റുകളോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ ഉപാധികളോ ആവശ്യമായി വരും. ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. ആശ്രദ്ധയോടെയുള്ള റൈഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ നഷ്ട പരിഹാരം നല്‍കാന്‍ ഇതു ഗുണം ചെയ്യും.

കാല്‍ നടക്കാരനെ വാഹനം ഇടിച്ചാല്‍ അയാള്‍ക്ക് നഷ്ടപരിഹാരം ഉന്നയിക്കാം. എന്നാല്‍ സൈക്കിള്‍ ഇടിച്ചാല്‍ ഇടിക്കുന്ന വ്യക്തിയുടെ സാമ്പത്തികം അനുസരിച്ചാകും സഹായം ലഭിക്കുക.

അശ്രദ്ധമായി ഓടിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പാകും ഈ നിയമങ്ങള്‍. സൈക്കിള്‍ യാത്രക്കാരന്‍ അപകടമുണ്ടാക്കി മരിച്ചാല്‍ പരമാവധി ലഭിക്കുക രണ്ടു വര്‍ഷം തടവാണ്. ഇനി അതിലും മാറ്റമുണ്ടായേക്കും.

Other News in this category4malayalees Recommends