വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു ; ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു ; വെളിപ്പെടുത്തലുമായി ലോകത്തെ ഹോട്ട് മുത്തശ്ശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന 51 കാരി ജീന സ്റ്റിയുവാര്‍ട്ട്

വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു ; ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു ; വെളിപ്പെടുത്തലുമായി ലോകത്തെ ഹോട്ട് മുത്തശ്ശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന 51 കാരി ജീന സ്റ്റിയുവാര്‍ട്ട്
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിടവാങ്ങിയത്. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു കാരണം.

ഇപ്പോള്‍ വോണുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 51 കാരി ജീന സ്റ്റിയുവാര്‍ട്ട്. ലോകത്തെ ഏറ്റവും ഹോട്ടായ മുത്തശ്ശി എന്നു സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ജീന. വോണുമായി എനിക്ക് രഹസ്യബന്ധമാണുണ്ടായിരുന്നത്. ഞാന്‍ വോണുമായി ഡേറ്റിങ്ങിലായിരുന്നു. അദ്ദേഹം തന്നെയാണ് അത് രഹസ്യമായി വക്കാന്‍ പറഞ്ഞത്. എന്റെ സുഹൃത്തും വിശ്വസ്തനുമായിരുന്നു വോണ്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ തകര്‍ന്നിരിക്കുകയാണ്, അഭിമുഖത്തില്‍ ജീന പറയുന്നു. സോഷ്യല്‍മീഡിയ മെസേജുകള്‍ വണിയാണ് വോണിനെ പരിചയപ്പെട്ടത്. 2018 ല്‍ ഗോള്‍ഡ് കോസ്റ്റിലായിരുന്നു ആദ്യ കൂടിക്കാഴ്ച. ഒരു ക്രിക്കറ്റ് മത്സരം കഴിഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ ഗോള്‍ഡ് കോസ്റ്റില്‍ പോയി കണ്ടു. ആ രാത്രി മുഴുവന്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാന്‍ രസമായിരുന്നു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും ക്രിക്കറ്റ് താരത്തിലേക്കുള്ള വളര്‍ച്ചയെയും കുറിച്ചു പറഞ്ഞു. വളരെയധികം അടുത്തു. പരസ്യമാക്കാതെ ബന്ധം സൂക്ഷിക്കാമെന്ന് വോണിന് വാക്കു കൊടുത്തു. പാപ്പരാസികളില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ പരമാവധി ശ്രമിച്ചു.

ഗോള്‍ഡ് കോസ്റ്റിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മെല്‍ബണിലും കണ്ടുമുട്ടി. തായ്‌ലാന്‍ഡില്‍ പോകും മുമ്പും വോണുമായി സംസാരിച്ചെന്ന് ജീന പറയുന്നു.

Other News in this category4malayalees Recommends