സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
റിയാദിന് സമീപം ചെറു സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. റിയാദിന് വടക്കുള്ള അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 'ടെക്‌നാം' ഇനം ചെറു സ്‌പോര്‍ട്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വ്യക്തമാക്കി. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചതായും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് പറഞ്ഞു.

Other News in this category4malayalees Recommends