ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് വര്‍ഷം; കണ്ണഞ്ചുന്ന ശമ്പളം നേടുന്നതായി ഓസ്‌ട്രേലിയന്‍ യുവനഴ്‌സ്; ആഴ്ചയില്‍ 5000 ഡോളര്‍ വരെ വരുമാനം; ട്രാവല്‍ ഡയാലിസിസ് നഴ്‌സ് വര്‍ഷത്തില്‍ നേടുന്നത് 130,000 ഡോളര്‍!

ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് വര്‍ഷം; കണ്ണഞ്ചുന്ന ശമ്പളം നേടുന്നതായി ഓസ്‌ട്രേലിയന്‍ യുവനഴ്‌സ്; ആഴ്ചയില്‍ 5000 ഡോളര്‍ വരെ വരുമാനം; ട്രാവല്‍ ഡയാലിസിസ് നഴ്‌സ് വര്‍ഷത്തില്‍ നേടുന്നത് 130,000 ഡോളര്‍!

നഴ്‌സിംഗ് പ്രൊഫഷണില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആഴ്ചയില്‍ 5000 ഡോളര്‍ വരെ വരുമാനം നേടുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് യുവ ഓസ്‌ട്രേലിയന്‍ നഴ്‌സ്.


വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കാരി കീലി സ്റ്റാര്‍ലിംഗാണ് സ്‌പെഷ്യലിസ്റ്റ് ട്രാവല്‍ നഴ്‌സായി വലിയ വരുമാനം നേടുന്നത്. പതിവ് നഴ്‌സിംഗ് വരുമാനത്തിന്റെ ഇരട്ടിയിലേറെ നേടാന്‍ ഈ പ്രൊഫഷന്‍ തനിക്ക് വഴികാണിക്കുന്നതായി സ്റ്റാര്‍ലിംഗ് പറഞ്ഞു.

ആനുവല്‍ ലീവും, സിക്ക് ലീവും പോലുള്ളവ ത്യജിച്ച് വര്‍ഷത്തില്‍ ട്രാവല്‍ ഡയാലിസിസ് നഴ്‌സായി 130,000 ഡോളറാണ് സ്റ്റാര്‍ലിംഗ് നേടുന്നത്. കിഡ്‌നി തകരാറിലായ രോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ ഉടനീളമുള്ള നിരീക്ഷണവും, മറ്റ് രോഗികളെ ദിവസേന പരിചരിക്കുകയും ചെയ്യുന്നതാണ് ഡയാലിസിസ് നഴ്‌സുമാരുടെ ജോലി.

മൂന്ന് വര്‍ഷം മുന്‍പ് എന്റോള്‍ഡ് നഴ്‌സായ ശേഷമാണ് സ്റ്റാര്‍ലിംഗ് ഡയാലിസിസ് നഴ്‌സായി ജോലി തുടങ്ങുന്നത്. രജിസ്‌റ്റേഡ് നഴ്‌സുമാര്‍ മൂന്ന് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കണം. എന്നാല്‍ എന്റോള്‍ഡ് നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഓഫ് നഴ്‌സിംഗ് പൂര്‍ത്തിയാക്കിയാല്‍ മതി.

ഇതിന് ശേഷം രണ്ട് വര്‍ഷം പോസ്റ്റ് ഗ്രാജുവേഷന്‍ പ്രവര്‍ത്തിപരിചയം കൂടി നേടുമ്പോഴാണ് ട്രാവല്‍ നഴ്‌സിംഗ് ആരംഭിക്കാന്‍ കഴിയുക. ഏജ്ഡ് കെയറിലാണ് ആദ്യം സ്റ്റാര്‍ലിംഗ് ജോലി തുടങ്ങിയത്. ഇതില്‍ 52,000 ഡോളര്‍ വാര്‍ഷിക ശമ്പളം നേടിയ ശേഷം റിമോട്ട് ഡയാലിസിസ് പൊസിഷനില്‍ 89,000 ഡോളറിലേക്ക് വരുമാനം വര്‍ദ്ധിപ്പിച്ചു.

ഇതിന് ശേഷമാണ് ട്രാവല്‍ ഡയാലിസിസ് നഴ്‌സായി നിലവിലെ ജോലിയില്‍ പ്രവേശിച്ചത്. ഒരു ഏജന്‍സിയാണ് ഇവരെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിക്കുന്നത്.
Other News in this category



4malayalees Recommends