പാല്‍വിലയില്‍ 34% വര്‍ദ്ധന; ചീസിന് 17.9 ശതമാനവും, മുട്ടയ്ക്ക് 14.6% വിലയും വര്‍ദ്ധിച്ചു; പാക്കേജ് ഹോളിഡേ മുതല്‍ മത്സ്യത്തിനും, ടൂത്ത്ബ്രഷിനും വരെ വില ഉയര്‍ന്നു; പണപ്പെരുപ്പം 10.1 ശതമാനത്തില്‍; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം

പാല്‍വിലയില്‍ 34% വര്‍ദ്ധന; ചീസിന് 17.9 ശതമാനവും, മുട്ടയ്ക്ക് 14.6% വിലയും വര്‍ദ്ധിച്ചു; പാക്കേജ് ഹോളിഡേ മുതല്‍ മത്സ്യത്തിനും, ടൂത്ത്ബ്രഷിനും വരെ വില ഉയര്‍ന്നു; പണപ്പെരുപ്പം 10.1 ശതമാനത്തില്‍; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം

ദിവസേന ആവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ 34 ശതമാനം വരെ വര്‍ദ്ധന. ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയരത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്രിട്ടനില്‍ ജനജീവിതം താങ്ങാന്‍ കഴിയാത്ത നിലയിലാണെന്ന ചിത്രമാണ് വ്യക്തമാകുന്നത്.


ജൂലൈയില്‍ ഹെഡ്‌ലൈന്‍ സിപിഐ റേറ്റ് 10.1 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതായാണ് പുതിയ കണക്കുകള്‍ വിശദമാക്കുന്നത്. 9.8 ശതമാനം എത്തുമെന്ന പ്രതീക്ഷിച്ച ഇടത്താണ് ഈ മുന്നേറ്റം. മുന്‍ മാസത്തെ പണപ്പെരുപ്പം 9.4 ശതമാനമായിരുന്നു. ഭക്ഷ്യ, ഇന്ധന വിലകളാണ് പണപ്പെരുപ്പത്തെ പിടിച്ചുയര്‍ത്തുന്ന ഘടകങ്ങള്‍.

പാക്കേജ് ഹോളിഡേ മുതല്‍ ടൂത്ത്ബ്രഷിന് വരെ വിലയേറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ കൊഴുപ്പുള്ള പാലിന്റെ വിലയില്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. ഒഎന്‍എസ് പുറത്തുവിടുന്ന ഡാറ്റ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെയാണ് ഈ കുതിപ്പ്.

ബട്ടറിന് 27.1 ശതമാനവും, ചീസിന് 17 ശതമാനം ഈ കാലയളവില്‍ വില ഉയര്‍ന്നു. ഒലിവ് ഓയില്‍, ജാം, തേന്‍, മുട്ട എന്നിവയ്ക്ക് 23.6 ശതമാനവും, 21.2%, 14.6% എന്നിങ്ങനെ വില ഉയര്‍ന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് ഒരു ഇടവേള കൊടുക്കാതെയാണ് വില മുകളിലേക്ക് പോകുന്നത് തുടരുന്നതെന്ന് ഹാര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണ്‍ അനലിസ്റ്റ് സൂസന്നാ സ്ട്രീറ്റര്‍ ചൂണ്ടിക്കാണിച്ചു.

എനര്‍ജി ബില്ലുകള്‍ ഒരു വഴിക്ക് കൂടുന്നതിനിടെയാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും വില അതിവേഗം ഉയരുന്നത്. പല ഉപഭോക്താക്കളും ബജറ്റ് വെട്ടിക്കുറച്ച് എങ്ങിനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ കഠിനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. സമ്മറും, ഓട്ടവും കടന്ന് വിന്റര്‍ സീസണിലെത്തുമ്പോള്‍ കുടുംബങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നാണ് ഭീതി.
Other News in this category4malayalees Recommends