സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ബന്ധുക്കളെ കുത്തിത്തിരുകനാണ് സി പി എം ശ്രമിക്കുന്നത് ;കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വ്വകലാശാല നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം ; ഗവര്‍ണര്‍ നടപടികളെ സ്വാഗതം ചെയ്ത് വി ഡി സതീശന്‍

സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ബന്ധുക്കളെ കുത്തിത്തിരുകനാണ് സി പി എം ശ്രമിക്കുന്നത് ;കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വ്വകലാശാല നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം ; ഗവര്‍ണര്‍ നടപടികളെ സ്വാഗതം ചെയ്ത് വി ഡി സതീശന്‍
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണ്ണറുടെ നടപടിയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ബന്ധുക്കളെ കുത്തിത്തിരുകനാണ് സി പി എം ശ്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വ്വകലാശാല നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരള നിയമസഭ 1996 ല്‍ പാസാക്കിയ കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം ഇത്തരം നിയമനങ്ങളില്‍ ഗവര്‍ണ്ണര്‍ക്ക് ഇടപെടാം. നിയമപ്രകാരമാണ് ഗവര്‍ണ്ണര്‍ ഇടപെട്ടത്. നിയമ പ്രകാരമല്ലങ്കില്‍ പ്രതിപക്ഷം അതിനെ പിന്തുണക്കില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

യു ഡി എഫ് സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെ നോണ്‍ ടീച്ചിംഗ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിരുന്നു. അത് കൊണ്ട് ആ മേഖലയിലെ അഴമതിയും സ്വജന പക്ഷപാതവും ഇല്ലാതായി. ഇനി ടീച്ചിംഗ് മേഖലയിലെ നിയമനങ്ങള്‍ കൂടി പി എസ് സിക്ക് വിടണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

നീതി തേടി ഹൈക്കോടതിയില്‍ പോകുമെന്നാണ് പറയുന്നത്. ഹൈക്കോടതിയില്‍ പോകുന്നത് അനീതി തേടിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends