കള്ളടിച്ചാല്‍ കണ്ണ് മാത്രമല്ല, ഇനി നെഞ്ചും കലങ്ങും! പബ്ബിലും, ബാറിലും, റെസ്റ്റൊറന്റിലും 6% വിലവര്‍ദ്ധന; ഒരൊറ്റ പിന്റിന് 9 പൗണ്ട് ഇറക്കണം; ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെലവേറുന്നത് ഉപഭോക്താക്കളുടെ തലയിലേക്ക്!

കള്ളടിച്ചാല്‍ കണ്ണ് മാത്രമല്ല, ഇനി നെഞ്ചും കലങ്ങും! പബ്ബിലും, ബാറിലും, റെസ്റ്റൊറന്റിലും 6% വിലവര്‍ദ്ധന; ഒരൊറ്റ പിന്റിന് 9 പൗണ്ട് ഇറക്കണം; ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെലവേറുന്നത് ഉപഭോക്താക്കളുടെ തലയിലേക്ക്!

പബ്ബിലും, ബാറിലും, റെസ്റ്റൊറന്റിലും കയറുമ്പോള്‍ ഒരെണ്ണം വീശാമെന്ന് കരുതുന്നവര്‍ ഒരു കാര്യം കൂടി അറിഞ്ഞിരിക്കുക, ഇതിന്റെ ബില്‍ ചിലപ്പോള്‍ കുടിച്ചതിന്റെ പൂസ് മുഴുവന്‍ തിരിച്ചിറക്കിയേക്കാം. ഒരു പിന്റിന് 9 പൗണ്ട് വരെ ചെലവ് വരുമെന്ന നിലയിലേക്കാണ് വിലവര്‍ദ്ധന നടപ്പാക്കുന്നത്.


ഹോസ്പിറ്റാലിറ്റി മേഖലയിലെ വര്‍ദ്ധിക്കുന്ന ചെലവുകളാണ് വിലവര്‍ദ്ധനയ്ക്ക് ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിയര്‍ ആരാധകര്‍ക്കും വില വര്‍ദ്ധന തിരിച്ചടിയാണ് സമ്മാനിക്കുക. ഇതോടെ രാജ്യത്തെ മദ്യപാനികള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും.

2008ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ദ്ധന കണ്ണ് നിറയ്ക്കുന്നതായിരുന്നു. ആ ഘട്ടത്തില്‍ പിന്റിന് 2.30 പൗണ്ട് മാത്രമായിരുന്നു ചെലവ്. അതിന് ശേഷം അടുത്ത വര്‍ഷങ്ങളിലായി 72 ശതമാനമാണ് നിരക്ക് വര്‍ദ്ധിച്ചത്. ലണ്ടനില്‍ അല്‍പ്പം മാന്യമായ ഒരു ശരാശരി പിന്റിന് 5.50 പൗണ്ട് ചെലവുണ്ട്.


നിലവില്‍ തലസ്ഥാനത്തെ ഏറ്റവും വിലയേറിയ പിന്റിന് 8 പൗണ്് വരെ നല്‍കണം. അടുത്ത വര്‍ഷത്തോടെ ഇത് 8.48 പൗണ്ടിലേക്ക് എത്തുമെന്നാണ് കണക്ക്. മേഖല ചുമക്കുന്ന കനത്ത ചെലവുകള്‍ മൂലം വില വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്നാണ് ഹോസ്പിറ്റാലിറ്റി മേധാവികളുടെ മുന്നറിയിപ്പ്.

ചേരുവകള്‍ മുതല്‍ എനര്‍ജിക്കും, വാടകയ്ക്കും വരെ നിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. അടുത്ത 12 മാസത്തില്‍ ടേക്ക്എവെ, ബാര്‍, ക്ലബ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ വിലവര്‍ദ്ധന തിരിച്ചടിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് വിശദമാക്കുന്നു. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്ന കുടുംബങ്ങള്‍ക്ക് വമ്പന്‍ ബില്ലുകള്‍ നേരിടേണ്ടി വരും. ഇതിനിടെ ജീവനക്കാരുടെ ക്ഷാമം നേരിടുന്നത് മേഖലയെ ബാധിക്കുന്നുണ്ട്.

Other News in this category4malayalees Recommends