അഞ്ചുലക്ഷത്തോളം ഒഴിവുകള്‍ ; നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമുള്ള അവസരങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഓസ്‌ട്രേലിയ ; വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പ്രതീക്ഷ

അഞ്ചുലക്ഷത്തോളം ഒഴിവുകള്‍ ; നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമുള്ള അവസരങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഓസ്‌ട്രേലിയ ; വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പ്രതീക്ഷ
വിദേശ തൊഴിലാളികളെ കൂടുതലായി നിയമിക്കാന്‍ ഓസ്‌േേട്രലിയ തയ്യാറെടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷ. നിലവില്‍ 160000 വിദേശ തൊഴിലാളികളെ മാത്രമാണ് ഓസ്‌ട്രേലിയ ഒരു വര്‍ഷം അനുവദിക്കുന്നത്. ഈ പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് സ്‌കില്‍ഡ് ആന്‍ഡ് ട്രയ്‌നിങ് മന്ത്രി ബ്രെന്‍ഡന്‍ ഓ കൊണോര്‍ വ്യക്തമാക്കി. വിദ്ഗധരായ തൊഴിലാളികള്‍ക്കാണ് അവസരം. ആരോഗ്യ സംരക്ഷണ മേഖലയിലെ ജീവനക്കാര്‍, ഐടി വിദഗ്ധര്‍ എന്നിവരും ഉള്‍പ്പെടും. കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാരുടെ ക്ഷാമം ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം.

ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ മേയില്‍ ഓസ്‌ട്രേലിയയില്‍ ആകെ ഉണ്ടായിരുന്ന ജോലി ഒഴിവുകള്‍ 480100 ആയിരുന്നു. 2020 ല്‍ ഓസ്‌ട്രേലിയ അതിന്റെ അതിര്‍ത്തികള്‍ അടക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ നൂറുശതമാനം അധികമാണ് ഈ ഒഴിവുകള്‍ വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സെപ്തംബറില്‍ വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലുടമകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ പ്രയത്‌നിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയ മന്ത്രി തദ്ദേശ വാസികള്‍ക്ക് പരിശീലനം നല്‍കാന്‍ മുന്‍ഗണന നല്‍കും. വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമുണ്ടെങ്കിലും യോഗ്യതയില്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വിദേശ തൊഴിലാളികളോടുള്ള നയത്തില്‍ വരുത്തുന്ന നയത്തിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങളിലും അയവുകള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗത വ്യാപാര മേഖല, ആധുനിക ഉത്പാദന മേഖല, ചില്ലറ വില്‍പന മേഖല, ടൂറിസം, ടെക് വ്യവസായം, വൃദ്ധ സംരക്ഷണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവിടങ്ങളിലേക്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്.

Other News in this category4malayalees Recommends