പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ്

പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ്
പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിലും. ലംബോര്‍ഗിനിയുടെ എസ് യു വി മോഡലായ ഉറൂസ് ആലപ്പുഴ ആര്‍ ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വിലയില്‍ ആരംഭിക്കുന്ന ആഡംബര വാഹനം ജൂലൈയിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ ലംബോര്‍ഗിനി ഉറുസ് ബുക്ക് ചെയ്താല്‍ വാഹനം ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷം വരെ കാല താമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ് യു വി' എന്ന വിശേഷണമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്ത് നല്‍കുന്നത്.

650 ബി എച്ച് പി പവറും 850 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലാണ് ഈ വാഹനം. ഇതേ മോഡല്‍ വാഹനം സ്വന്തമാക്കിയ മറ്റൊരു താരമാണ് പൃഥ്വിരാജ്.

ലംബോര്‍ഗിനി എസ്‌യുവി ഉറുസ് പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡായാണ് പൃഥ്വി ജൂണില്‍ സ്വന്തമാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള 2019 മോഡല്‍ ഉറുസിന്റെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടിയാണ്. 5000 കിലോമീറ്ററില്‍ താഴെ ഓടിയ ഉറുസ് ആണ് പൃഥ്വി സ്വന്തമാക്കിയത്.. ആഗോളതലത്തില്‍ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലാണ് ഇത്.

ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം പി വി മോഡലായ വെല്‍ഫയര്‍ ഫഹദ് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ കളക്ഷനില്‍ ഉണ്ട്

Other News in this category



4malayalees Recommends