യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ സമ്മാനം

യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ സമ്മാനം
യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ (50 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. 7, 9, 17, 19, 21 എന്നീ അഞ്ചു സംഖ്യകള്‍ തെരഞ്ഞെടുത്താണ് മലയാളിയായ പ്രവാസി യുവാവ് കോടീശ്വരനായത്.

തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ് കോടീശ്വരനായത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം 18 മാസമായി തുടര്‍ച്ചയായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.

സാമ്പത്തിക ബാധ്യതകള്‍ അവസാനിപ്പിക്കാനും ദുബായില്‍ വ്യാപാരത്തില്‍ നിക്ഷേപം നടത്താനുമാണ് ആഗ്രഹമെന്ന് ഷാനവാസ് പറഞ്ഞു.

ഷാനവാസിനെ കൂടാതെ ഫിലിപ്പീന്‍സ് സ്വദേശി നെല്‍സണിനും 10 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് നറുക്കെടുപ്പില്‍ രണ്ട് ഒന്നാംസ്ഥാനക്കാരുണ്ടാവുന്നത്.

Other News in this category4malayalees Recommends