9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ വെടിവച്ച് യുവാവ് ; പ്രണയ പക മൂലമുള്ള ആക്രമണമെന്ന് സൂചന

9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ വെടിവച്ച് യുവാവ് ; പ്രണയ പക മൂലമുള്ള ആക്രമണമെന്ന് സൂചന
പട്‌നയില്‍ പതിനഞ്ചുകാരിയെ യുവാവ് വെടിവച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററിലാണ്. പട്‌നയിലെ ബൈപാസ് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ഒരു കവറില്‍ തോക്കുമായെത്തിയ യുവാവ് വഴിയില്‍ കാത്തുനില്‍ക്കുന്നതും പിന്നാലെ പെണ്‍കുട്ടി കടന്നു വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ സമയം പെണ്‍കുട്ടിയെ പിന്തുടരുന്ന പ്രതി കവറില്‍ നിന്ന് തോക്കെടുത്ത് തൊട്ടടുത്ത് വച്ച് കഴുത്തില്‍ വെടിയുതിര്‍ക്കുന്നതും ഓടി രക്ഷപെടുന്നതും വീഡിയോയില്‍ കാണാം. വെടിയേറ്റു വീണ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ പിടികൂടിയിട്ടില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends