ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകളും മങ്കി പോക്‌സ് കേസുകളും ഉയരുന്നു ; ആഗോളതലത്തില്‍ കോവിഡ് മരണ നിരക്കില്‍ 35 ശതമാനം വര്‍ധന

ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകളും മങ്കി പോക്‌സ് കേസുകളും ഉയരുന്നു ; ആഗോളതലത്തില്‍ കോവിഡ് മരണ നിരക്കില്‍ 35 ശതമാനം വര്‍ധന
ഓസ്‌ട്രേലിയയില്‍ പുതിയ 132 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ 46 മരണങ്ങളും, ന്യൂ സൗത്ത് വെയില്‍സില്‍ 43 ഉം, ക്വീന്‍സ്ലാന്റില്‍ 20 കോവിഡ് മരണങ്ങളുമാണ് വ്യാഴാഴ്ച് സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ ഓഡിറ്റ് ഓഫീസ് നിരീക്ഷിച്ചു.തുടക്കത്തില്‍ ഭാഗികമായി ഫലപ്രദമായിരുന്ന വാക്‌സിന്‍ വിതരണ പദ്ധതി, പിന്നീട് കൂടുതല്‍ വിജയകരമാവുകയും ചെയ്തതായി ഓഡിറ്റ് ഓഫീസ് ചൂണ്ടിക്കാട്ടി.

ഏജ്ഡ് കെയര്‍, ഡിസബിലിറ്റി കെയര്‍, ആദിമ വര്‍ഗ്ഗ സമൂഹം തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ രോഗബാധ ഗുരതരമാകാന്‍ സാധ്യതയുള്ളവരായി കണ്ടെത്തിയിരിക്കുന്നെങ്കിലും, ഈ വിഭാഗങ്ങളില്‍ വാക്‌സിന്‍ വിതരണ ടാര്‍ഗെറ്റുകള്‍ പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഓഡിറ്റ് ഓഫീസ് നിരീക്ഷിച്ചു.

കോവിഡ് ബാധിച്ചവര്‍ക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ബ്രെയിന്‍ ഫോഗ്, ഡിമെന്‍ഷ്യ, സൈക്കോസിസ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് ലാന്‍സെറ്റ് സൈക്യാട്രി ജേണലില്‍ വന്ന പുതിയ പഠനം വെളിപ്പെടുത്തുന്നു.

മങ്കിപോക്‌സ് ബാധിക്കുന്നവരുടെ നിരക്ക് ആഗോളതലത്തില്‍ 20 ശതമാനം വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരാഴ്ചയില്‍ 7,500 അധിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കണക്കുകള്‍.

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് മിക്കവാറും എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ 82 മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും 36 കേസുകള്‍ വീതവും, ക്വീന്‍സ്ലാന്റിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും മൂന്ന് കേസുകള്‍ വീതവും, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയലും സൗത്ത് ഓസ്‌ട്രേലിയയിലും രണ്ട് കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലാഴ്ചകളില്‍ ആഗോളതലത്തിലുള്ള കോവിഡ് മരണനിരക്ക് 35 ശതമാനം വര്‍ദ്ധിച്ചതായി ഡോ അദാനോം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 15,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


Other News in this category



4malayalees Recommends