ഖത്തറിലെ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും

ഖത്തറിലെ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും
ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു. റാസ് അബു അബൗദ് സെന്റ് റോഡില്‍ ഷാര്‍ഗ് കവലയില്‍ നിന്ന് അല്‍ റുഫാ ഇന്റര്‍സെക്ഷനിലേക്കുള്ള പാതകളും സിറിങ് റോഡില്‍ നിന്ന് അല്‍ റുഫയിലേക്കുള്ള ഇടത്തെ വളവും അടച്ചിടുമെന്നാണ് മുന്നറിയിപ്പ്. 7 ദിവസത്തേക്ക്, എല്ലാ ദിവസവും രാത്രി 11 മുതല്‍ രാവിലെ 5 വരെയാണ് അടച്ചിടുന്നത്.

കോര്‍ണിഷിലേക്കുള്ള വളവും സിറിംഗ് റോഡിലേക്കുള്ള ഇടത് വളവും ഗതാഗതത്തിനായി ഉപയോഗിക്കാം. ഷാര്‍ഗ് ഇന്റര്‍സെക്ഷ9 നിന്നും സിറിംഗ് റോഡില്‍ നിന്നും അല്‍ റുഫ ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന മറ്റ് റോഡുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

Other News in this category4malayalees Recommends