പലിശ നിരക്കുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം വരുത്തി ഓസ്‌ട്രേലിയയിലെ പ്രധാന ബാങ്ക്; വീട് വാങ്ങുന്നവര്‍ക്കായി വേരിയബിള്‍ ഹോം ലോണ്‍ നിരക്ക് കുറച്ച് വെസ്റ്റ്പാക്

പലിശ നിരക്കുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം വരുത്തി ഓസ്‌ട്രേലിയയിലെ പ്രധാന ബാങ്ക്; വീട് വാങ്ങുന്നവര്‍ക്കായി വേരിയബിള്‍ ഹോം ലോണ്‍ നിരക്ക് കുറച്ച് വെസ്റ്റ്പാക്
ഭവന ഉടമകള്‍ക്കായി പലിശ നിരക്കുകളില്‍ സുപ്രധാന മാറ്റം വരുത്തി ഓസ്‌ട്രേലിയയിലെ നാല് വലിയ ബാങ്കുകളില്‍ ഒന്നായ വെസ്റ്റ്പാക് ബാങ്ക്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവരുടെ ഫ്‌ളെക്‌സി ഫസ്റ്റ് വേരിയബിള്‍ ഹോം ലോണുകളുടെ പലിശ നിരക്കാണ് കുറച്ചത്.

ഇതോടെ രണ്ട് വര്‍ഷത്തെ ഇന്‍ട്രൊഡക്ടറി കാലയളവില്‍ വാര്‍ഷിക നിരക്കില്‍ 0.15 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുക. ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം ലൈഫ് ഓഫ് ലോണ്‍ പ്രൊമോഷണല്‍ റേറ്റും ലഭ്യമാക്കും.

ഫ്‌ളെക്‌സി ഫസ്റ്റ് ഓണര്‍ ഒക്യുപൈഡ് ഹോം ലോണ്‍ അല്ലെങ്കില്‍ ഫ്‌ളെക്‌സി ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ലോണ്‍ എന്നിവ എടുത്തവര്‍ക്കും, ഫ്‌ളെക്‌സി ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ലോണില്‍ പലിശ മാത്രം തിരിച്ചടവുള്ളവര്‍ക്കുമാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ആഗസ്റ്റ് 18 മുതല്‍ ലഭിക്കുന്ന പുതിയ അപേക്ഷകള്‍ക്കാണ് മാറ്റങ്ങള്‍ ലഭ്യമാകുക. പുതിയ കസ്റ്റമേഴ്‌സിനെ നേടാനാണ് ലെന്‍ഡര്‍മാര്‍ ഈ വിധം മാറ്റങ്ങള്‍ വരുത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തുടര്‍ച്ചയായി നാല് തവണ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
Other News in this category4malayalees Recommends