10 കുട്ടികളെ പ്രസവിച്ച് പോറ്റണം! റഷ്യന്‍ അമ്മമാര്‍ക്ക് കിടിലന്‍ ഓഫറുമായി പ്രസിഡന്റ് പുടിന്‍; 10 കുട്ടികളെ തികച്ചാല്‍ 1 മില്ല്യണ്‍ റൂബിള്‍സ് ധനസഹായം; സ്റ്റാലിന്റെ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുടിന്‍?

10 കുട്ടികളെ പ്രസവിച്ച് പോറ്റണം! റഷ്യന്‍ അമ്മമാര്‍ക്ക് കിടിലന്‍ ഓഫറുമായി പ്രസിഡന്റ് പുടിന്‍; 10 കുട്ടികളെ തികച്ചാല്‍ 1 മില്ല്യണ്‍ റൂബിള്‍സ് ധനസഹായം; സ്റ്റാലിന്റെ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുടിന്‍?

റഷ്യന്‍ അമ്മമാര്‍ക്ക് പ്രസവിച്ച് കൂട്ടാന്‍ ഓഫറുമായി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. പത്തോ, അതില്‍ അധികമോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അസാധാരണമായ ക്യാഷ് ബോണസ് നല്‍കുക.


ആദരപൂര്‍വ്വം നല്‍കുന്ന മതര്‍ ഹീറോയിന്‍ അവാര്‍ഡ് സാമൂഹിക ക്ഷേമപദ്ധതികളും ഒപ്പം ചേര്‍ക്കുന്നുണ്ട്. സോവിയറ്റ് യൂണിയനില്‍ സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനാണ് പദ്ധതി ആധ്യമായി അവതരിപ്പിച്ചത്.

ഇപ്പോള്‍ പുടിന്‍ ഈ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. പത്താമത്തെ കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷിക്കുമ്പോഴാണ് 1 മില്ല്യണ്‍ റൂബിള്‍സ് ഒറ്റത്തവണ പേയ്‌മെന്റായി ലഭിക്കുക. എന്നാല്‍ ആദ്യത്തെ ഒന്‍പത് കുട്ടികളും ജീവനോടെ ഉണ്ടായിരിക്കുകയും വേണം.

ജനസംഖ്യയെ ത്വരിതപ്പെടുത്താനും, ദേശീയത ആളിക്കത്തിക്കാനും ഉദ്ദേശിച്ചാണ് പുടിന്‍ ഈ പദ്ധതി ഇറക്കുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം. ഉക്രെയിനെതിരെ യുദ്ധത്തിന് ഇറങ്ങിയ റഷ്യന്‍ പ്രസിഡന്റിന് മാസങ്ങള്‍ നീണ്ടിട്ടും ഇതിന് പരിസമാപ്തി കുറിയ്ക്കാന്‍ സാധിക്കാത്തത് സാമ്പത്തിക പോരാട്ടത്തിന് കൂടി കാരണമായിട്ടുണ്ട്.
Other News in this category4malayalees Recommends