മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത! ആയിരക്കണക്കിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ ഇന്ത്യയിലേക്ക് പറക്കുന്നു; ബ്രിട്ടനിലെ കെയര്‍ ഹോമുകളിലെ 'വിടവ്' അടയ്ക്കാന്‍ വന്‍തോതില്‍ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഗവണ്‍മെന്റ്

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത! ആയിരക്കണക്കിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ ഇന്ത്യയിലേക്ക് പറക്കുന്നു; ബ്രിട്ടനിലെ കെയര്‍ ഹോമുകളിലെ 'വിടവ്' അടയ്ക്കാന്‍ വന്‍തോതില്‍ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഗവണ്‍മെന്റ്

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ സംബന്ധിച്ച്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ശുഭപ്രതീക്ഷയുള്ള നാടാണ് യുകെ. ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ വര്‍ദ്ധിക്കുന്നത് തന്നെയാണ് ഇതിന് കാരണം. ഇപ്പോള്‍ കെയര്‍ ഹോമുകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ആയിരക്കണക്കിന് വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ മന്ത്രിമാര്‍ പദ്ധതിയൊരുക്കുന്നതായാണ് വാര്‍ത്ത.


യുകെയിലെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖല ഈ വിന്ററില്‍ പ്രതിസന്ധി നേരിടുമെന്ന ആശങ്കയിലാണ് അതിവേഗത്തില്‍ പദ്ധതികള്‍ നീക്കുന്നത്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാരെ വിദേശ റിക്രൂട്ട്‌മെന്റ് വഴി കണ്ടെത്തുന്നതിന്റെ വേഗത കൂട്ടാന്‍ ഉന്നത സിവില്‍ സെര്‍വന്റുമാരോട് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

ബാര്‍ക്ലെയുടെ പദ്ധതി പ്രകാരം എന്‍എച്ച്എസ് മാനേജര്‍മാരെ ഇന്ത്യയിലേക്കും, ഫിലിപ്പൈന്‍സിലേക്കും വരെ നേരിട്ട് അയച്ച് റിക്രൂട്ട്‌മെന്റ് പദ്ധതി ത്വരിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വിന്റര്‍ കാലയളവില്‍ സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഇത്തരം അടിയന്തര റിക്രൂട്ട്‌മെന്റ് ആവശ്യമായി വരുന്ന സാഹചര്യമാണുള്ളതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Health Secretary Steve Barclay told civil servants earlier this month to 'significantly increase' overseas recruitment of health and social care staff

ഏകദേശം 160,000 വേക്കന്‍സികളാണ് തികയ്ക്കാനായി ബാക്കിയുള്ളത്. ഈ വര്‍ഷം നഴ്‌സിംഗ് ഡിഗ്രികള്‍ സ്വീകരിക്കുന്നതിന്റെ എണ്ണം കുറഞ്ഞത് സ്റ്റാഫിംഗ് പ്രതിസന്ധി കൂടുതല്‍ മോശമാക്കും. 2021-ലേക്കാള്‍ 1560 കുറവ് വിദ്യാര്‍ത്ഥികളാണ് നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് എത്തിയതെന്നത് കാര്യങ്ങള്‍ തെറ്റായ ദിശയിലാണെന്ന് വ്യക്തമാക്കുന്നതായി കണക്കുകള്‍ പുറത്തുവിട്ട ആര്‍സിഎന്‍ ചീഫ് പാറ്റ് കുള്ളെന്‍ ചൂണ്ടിക്കാണിച്ചു.

ഈ വര്‍ഷം നഴ്‌സിംഗ് കോഴ്‌സുകളില്‍ 21,130 പേരുടെ അപേക്ഷയാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 22,690 ആയിരുന്നുവെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഹെല്‍ത്ത് മേഖലയില്‍ മാത്രം 475,000 തൊഴിലവസരങ്ങളും, സോഷ്യല്‍ കെയറില്‍ 490,000 ജോലികളും ആളില്ലാതെ കിടക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം എ-ലെവല്‍, ടി-ലെവല്‍ പരീക്ഷകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികളെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയിലേക്ക് സ്വാഗതം ചെയ്ത് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ രംഗത്തെത്തി.
Other News in this category4malayalees Recommends