വീട്ടില്‍ 16 ലക്ഷം രൂപ, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ നീന്തല്‍ക്കുളം, മിനി ബാര്‍, ജക്കൂസി, ഹോം തിയേറ്റര്‍; റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്ക് വരുമാന സ്രോതസ്സുകളേക്കാള്‍ 650 മടങ്ങ് ആസ്തി

വീട്ടില്‍ 16 ലക്ഷം രൂപ, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ നീന്തല്‍ക്കുളം, മിനി ബാര്‍, ജക്കൂസി, ഹോം തിയേറ്റര്‍; റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്ക് വരുമാന സ്രോതസ്സുകളേക്കാള്‍ 650 മടങ്ങ് ആസ്തി
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും വീടുകളില്‍ റെയ്ഡ് ചെയ്ത സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തിയത് വലിയ രീതിയിലുള്ള അനധികൃത സ്വത്തുസമ്പാദനം. മധ്യപ്രദേശിലെ ജബല്‍പൂരിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനായ സന്തോഷ് പോള്‍, ഭാര്യ ലേഖ പോള്‍ എന്നിവരുടെ മൂന്ന് സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് അവരുടെ വരുമാന സ്രോതസ്സുകളേക്കാള്‍ 650 മടങ്ങ് ആസ്തിയുണ്ടെന്ന് കണ്ടെത്തി

ഇരുവര്‍ക്കും വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സമ്പത്ത് ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയത്. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ നീന്തല്‍ക്കുളം, മിനി ബാര്‍, ജക്കൂസി, ഹോം തിയേറ്റര്‍, സന്തോഷ് പോളിന് പ്രത്യേക ഓഫീസ് എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, ദമ്പതികള്‍ക്ക് അഞ്ച് വീടുകള്‍, ഒരു ഫാംഹൗസ്, കാര്‍, എസ്‌യുവി, രണ്ട് ഇരുചക്ര വാഹനങ്ങള്‍ എന്നിവയുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോളിനും ഭാര്യയ്ക്കുമെതിരെ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഇഒഡബ്ല്യു പോലീസ് സൂപ്രണ്ട് പറഞ്ഞു. പരിശോധനയില്‍ ഇഒഡബ്ല്യു ഉദ്യോഗസ്ഥര്‍ 16 ലക്ഷം രൂപയും പണവും ആഭരണങ്ങളും ചില രേഖകളും കണ്ടെടുത്തു.

Other News in this category



4malayalees Recommends