എറണാകുളത്ത് ബസ് ജീവനക്കാര്‍ മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളത്ത് ബസ് ജീവനക്കാര്‍ മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം പറവൂരില്‍ ബസ് ജീവനക്കാര്‍ മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേമ്പറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന ഫസലുദ്ദീനും മകനും ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസ് അമിത വേഗതയില്‍ മറികടന്നപ്പോള്‍ കാറിന്റെ സൈഡ് ഗ്ലാസില്‍ തട്ടി. തുടര്‍ന്ന് ഫര്‍ഹാന്‍ ബസിനു മുന്നില്‍ നിര്‍ത്തി ഇത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തത്. ഇതിനിടെ ബസ് ജീവനക്കാര്‍ കത്തിയെടുത്ത് ഫര്‍ഹാനെ കുത്താനൊരുങ്ങി. കുത്ത് ഫര്‍ഹാന്‍ കൈകൊണ്ട് തടഞ്ഞു. ഇത് കണ്ട ഫസലുദ്ദീന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Other News in this category4malayalees Recommends