മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെയാണെ് വിജയ് ദേവരക്കൊണ്ട

മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെയാണെ് വിജയ് ദേവരക്കൊണ്ട
മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മവരുതെന്ന് നടന്‍ വിജയ് ദേവരക്കൊണ്ട. മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോ ടൈഗര്‍ എന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം 'ലൈഗറി'ന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.

തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാന്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ് പറഞ്ഞു. ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണ്‌കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നും ടൊവിനോ ഹാന്‍ഡ്‌സം ആണെന്നും വിജയ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ അനുകരിക്കുന്ന വിജയ്യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

പുരി ജഗന്നാഥ് ഒരുക്കുന്ന വിജയ് ചിത്രം ലൈഗര്‍ ആഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Other News in this category4malayalees Recommends