ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ.. അതെവിടെ? കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി

ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ.. അതെവിടെ? കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി
മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാര്‍ത്ത അഭയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഒരുപാട് വേദനയോടെ പങ്കുവെച്ച പോസ്റ്റിന് മോശം കമന്റ് നല്‍കിയ നല്‍കിയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അഭയിപ്പോള്‍.

മുന്‍പ് നായക്കുട്ടിയോടൊപ്പം അഭയ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഒരു നീണ്ട അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ. ആ പട്ടി എവിടെ?' ഇതായിരുന്നു കമന്റ്. 'കഷ്ടം' എന്നാണ് കമന്റിന് അഭയ മറുപടി നല്‍കിയത്.

പിന്നാലെ നിരവധി പേരാണ് അഭയയ്ക്ക് സപ്പോര്‍ട്ടുമായി രംഗത്തെത്തിയത്. 'സ്വന്തം കാര്യം അന്വേഷിച്ചാല്‍ പോരെ', 'ചേട്ടനും ആ പട്ടിയും പ്രണയത്തിലാണോ',ചേട്ടന്‍ ആണല്ലേ ആ തെരുവ് പട്ടി. അല്ലെങ്കിലും തെരുവ് പട്ടികള്‍ക്ക് കണ്ടവന്റെ പറമ്പില്‍ വന്ന് മേഞ്ഞിട്ട് പോകുന്ന പരിപാടി ഉണ്ട്. ചിലര്‍ക്ക് അത് കണ്ടവരുടെ കമന്റ് സെക്ഷനില്‍ ആണെന്ന് മാത്രം', 'പോയി ജീവിക്ക്' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ എത്തിയത്.

Other News in this category4malayalees Recommends