ഹനാന്റെ പ്രണയം സ്വീകരിക്കുമോ? മറുപടി നല്‍കി ഷെയ്ന്‍ നിഗം

ഹനാന്റെ പ്രണയം സ്വീകരിക്കുമോ? മറുപടി നല്‍കി ഷെയ്ന്‍ നിഗം
മലയാള സിനിമയിലെ യുവതാരനിരയിലെ പ്രമുഖ താരമാണ് ഷെയ്ന്‍ നിഗം. വ്യത്യസ്തമായ പല വേഷങ്ങളും ചെയ്ത് ഷെയ്ന്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ബര്‍മൂഡയാണ് ഷെയ്‌ന്റെ ഏറ്റവും പുതിയ സിനിമ. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ഷെയ്ന്‍ മറുപടി നല്‍കാറുണ്ട്. ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും വൈറല്‍ ഗേളായ ഹനാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഷെയ്ന്‍ ഇപ്പോള്‍. ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചപ്പോള്‍ കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നല്‍കിയ മറുപടി. ഇതോടെ അവതാരക നടന്ന സംഭവങ്ങള്‍ ഷെയ്‌ന് പറഞ്ഞുകൊടുത്തു. 'എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെ' എന്നായിരുന്നു ഷെയ്‌ന്റെ മറുപടി. ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.

അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന്‍ ആണെന്നും ഹനാന്‍ പറയുന്നുണ്ട്.

Other News in this category4malayalees Recommends