പാപ്പന്‍ 50 കോടി ക്ലബ്ബില്‍

പാപ്പന്‍ 50 കോടി ക്ലബ്ബില്‍
ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴും അന്‍പതോളം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250ല്‍ അധികം തിയറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്വര്‍ക്കിനാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും

നീത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Other News in this category4malayalees Recommends