ലൈംഗീക ബന്ധം നിഷേധിച്ചു, അവഹേളിച്ചു ; ഭാര്യയെ യുവാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി ; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു

ലൈംഗീക ബന്ധം നിഷേധിച്ചു, അവഹേളിച്ചു ; ഭാര്യയെ യുവാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി ;  മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു
നിരന്തരം അവഹേളിക്കുകയും ലൈംഗിക ബന്ധം നിഷേധിക്കുകയും ചെയ്തന്ന പേരില്‍ ഭര്യയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിങ് (28) യുവവിനെ മഡിവാള പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

പൃഥ്വിരാജിന്റെ ഭാര്യ ജ്യോതികുമാരിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ മഡിവാളയിലാണ് പൃഥ്വിരാജ് ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ബിഹാര്‍ സ്വദേശിയും ഇലക്ട്രീഷ്യനുമായ പൃഥ്വിരാജ് ബെംഗളൂരുവില്‍ എത്തുന്നത്. ഒന്‍പത് മാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ മൂന്നാം തിയതി മുതല്‍ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് മനസ്സിലായത്. ഭാര്യ ഇടയ്ക് വീട് വിട്ട് പോകാറുണ്ടെന്നും പോകുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുമെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഇരുവരും നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

38 വയസ്സുള്ള ഭാര്യ 28 വയസ്സാണെന്ന് പറഞ്ഞ് പറ്റിച്ചാണ് വിവാഹം കഴിച്ചതെന്ന് പ്രതി പറയുന്നു. നിരന്തരം തന്നെ അപമാനിച്ചിരുന്നതായും ശാരീരിക ബന്ധം നിഷേധിച്ചിരുന്നതായും പ്രതി പറഞ്ഞു. ഫോണില്‍ നിരന്തരം ജ്യോതികുമാരി സംസാരിച്ചിരുന്നതും സംശയത്തിന് ഇടയാക്കി. തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചത്. ഇതിനായി സുഹൃത്തിനെ ഒപ്പം കൂട്ടിയെന്നും പ്രതി പറയുന്നു.

കഴിഞ്ഞ ഒന്നാം തിയതി ജ്യോതികുമാരിയെയും കൂട്ടി പ്രതികള്‍ കാറില്‍ ഉഡുപ്പിയിലേക്ക് പോയി തുടര്‍ന്ന് തിരികെ വരുന്ന സമയത്ത് വനത്തില്‍ വച്ച് ദുപ്പട്ട കഴുത്തില്‍ മുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends