സര്‍ക്കാര്‍ സ്‌കൂളിലെ പിള്ളേര് പൊളിച്ചു! 90% വിദ്യാര്‍ത്ഥികളും എ*, എ ഗ്രേഡുകള്‍ വാരിക്കൂട്ടി; ലണ്ടനിലെ ദരിദ്ര മേഖലയിലെ സ്റ്റേറ്റ് സ്‌കൂളിലെ 85 വിദ്യാര്‍ത്ഥികള്‍ ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിഡ്ജിലും പഠിക്കും; അഭിമാനനേട്ടവുമായി ബ്രാംപ്ടണ്‍ മാനര്‍ അക്കാഡമി

സര്‍ക്കാര്‍ സ്‌കൂളിലെ പിള്ളേര് പൊളിച്ചു! 90% വിദ്യാര്‍ത്ഥികളും എ*, എ ഗ്രേഡുകള്‍ വാരിക്കൂട്ടി; ലണ്ടനിലെ ദരിദ്ര മേഖലയിലെ സ്റ്റേറ്റ് സ്‌കൂളിലെ 85 വിദ്യാര്‍ത്ഥികള്‍ ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിഡ്ജിലും പഠിക്കും; അഭിമാനനേട്ടവുമായി ബ്രാംപ്ടണ്‍ മാനര്‍ അക്കാഡമി

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വേണമെങ്കില്‍ പ്രൈവറ്റ് സ്‌കൂളുകളുടെ നേട്ടത്തെ കവച്ചുവെയ്ക്കുമെന്ന് ഒരുവട്ടം കൂടി തെളിയിച്ച് ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ ഏറ്റവും പാവപ്പെട്ട ബറോയിലെ സ്‌റ്റേറ്റ് സ്‌കൂള്‍. എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് സ്‌കൂളിലെ 90 ശതമാനം വിദ്യാര്‍ത്ഥികളും, ഏകദേശം 430 പേര്‍ എ*, എ ഗ്രേഡുകള്‍ വാരിക്കൂട്ടിയത്.


ബ്രാംപ്ടണ്‍ മാനര്‍ അക്കാഡമിയിലെ 85 വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ 470 വിദ്യാര്‍ത്ഥികള്‍ അഥവാ 95 ശതമാനം പേരും ബ്രിട്ടനിലെ മുന്‍നിര റസല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കാണ് ഉന്നത പഠനത്തിനായി എത്തുന്നത്.

Brampton Manor Academy student Daisy Agidi achieved A*A*A* and is off Gonville & Caius, Cambridge to study philosophy

ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ നിന്നും ഇതിനകം ഏകദേശം 300 വിദ്യാര്‍ത്ഥികളാണ് ഒരു ദശകത്തിനിടെ ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിഡ്ജിലും എത്തിയത്. 2012ലാണ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ബ്രാംപ്ടണ്‍ സ്‌കൂളില്‍ സിക്‌സ്ത് ഫോം ആരംഭിച്ചത്.

2021-ല്‍ 55 ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് ഓഫറുകളും, 2020-ല്‍ 51 ഓഫറുകളും ലഭിച്ച ഇടത്താണ് ഇക്കുറി ഗ്രേഡുകള്‍ രാജ്യമെമ്പാടും താഴുന്ന ഘട്ടത്തില്‍ ബ്രാംപ്ടണ്‍ മാനറിലെ വിദ്യാര്‍ത്ഥികള്‍ 85 ഓഫറുകള്‍ നേടിയതെന്നതും ശ്രദ്ധേയമാണ്. സിക്‌സ്ത് ഫോമില്‍ 58 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും എ* ലഭിച്ചപ്പോള്‍, 98 ശതമാനം പേര്‍ക്ക് എ*, എ, ബി ഗ്രേഡുകള്‍ നേടാന്‍ കഴിഞ്ഞു.
Other News in this category4malayalees Recommends