എ ലെവല്‍ പരീക്ഷാ ഫലം വന്നതോടെ ഉയര്‍ന്ന ഡ്രേഡുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി. പതിനായിരങ്ങളാണ് സീറ്റു തേടുന്നത്. പലരും യൂണിവേഴ്‌സിറ്റികളില്‍ സീറ്റ് ലഭിക്കാതെ വിഷമിക്കുകയാണ്.മിക്ക യൂണിവേഴ്‌സിറ്റികളിലും മൊത്തം പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതില്‍ പത്തു ശതമാനത്തിന്റെ കുറവ് വരുത്തിയപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് ബ്രിട്ടനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണ്.
അതിനിടെ എ ലെവല്‍ റിസള്‍ട്ടില്‍ മികച്ച നേട്ടം കൊയ്ത് മലയാളികള്‍.
എല്ലാ വിഷയത്തിലും എ പ്ലസ് നേടി എഡ്വിന്‍ സജി. നോര്‍ത്താപ്ടണ്‍ മലയാളിയാണ്.ഫിസിക്‌സ്, കെമിസ്ട്രി മാത്സ്, ഫര്‍തെര്‍ മാസ്ത് വിഷയങ്ങളിലാണ് എ പ്ലസ്. കേരളാ പൊലീസ് ഉദ്യോഗസ്ഥനായ സജി വര്‍ഗീസാണ് എഡ്വിന്റെ പിതാവ്. മാതാവ് സുനു സജി എന്‍എച്ച്എസ് റീനല്‍ യൂണിറ്റില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു.
നോര്‍വ്വിച്ചില്‍ ഡോക്ടറാകാനുള്ള ആഗ്രഹവുമായി പഠിക്കാന്‍ ഇരുന്ന ആല്‍ഫിന് ഇക്കുറി മികച്ച വിജയം നേടി സീറ്റ് ഉറപ്പായി. കണക്കിലും കെമിസ്ട്രിയിലും എ സ്റ്റാര്‍ നേടിയ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ആല്‍ഫി മെഡിസിന്‍ പ്രവേശനം ഉറപ്പാക്കി. കാഞ്ഞിരപ്പിള്ളി കാപ്പാട് സ്വദേശികളാണ് കുടുംബം. ജോണ്‍ ലെവിസില്‍ മാനേജറാണ്. നേര്‍വിച്ച് ആന്‍ഡ് നോര്‍ഫോള്‍ക്ക് ആശുപത്രി നഴ്‌സാണ് ഷോജി.
കണക്കിലും ഫര്‍തര്‍ മാത്സിലും ഫിസിക്‌സിലും ഫുള്‍ എ സ്റ്റാര്‍. വാര്‍വിക് കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കിയെ. കണക്കില്‍ ബിരുദം എടുക്കാനാണ് തീരുമാനം. കെമിസ്ട്രിയില്‍ എയും. റോയല്‍ മെയില്‍ ജീവനക്കാരനായ ബിപിന്റെയും സ്റ്റാഫോര്‍ഡ് ആശുപത്രി നഴ്‌സായ ജെസിയുടേയും മകളാണ് മരിയ. ജിസിഎസ്ഇ വിദ്യാര്‍ത്ഥിയായ നോയലാണ് ഏക സഹോദരന്‍.
മൂന്ന് എ സ്റ്റാറും ഒരു എയും നേടി മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി അലീന ജോയി. വിഥിന്‍ഷോയില്‍ ജോയ് പോളിന്റെയും റെന്‍സി ജോയിയുടേയും രണ്ടു മക്കളില്‍ ഇളയ മകളാണ് അലീന.ഏക സഹോദരന്‍ സിറിയക് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു
മൂന്നു വിഷയങ്ങളിലും എ സ്റ്റാര്‍ ന ടേി മികച്ച വിജയവുമായി ബെല്‍ഫാസ്റ്റ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഡെന്നാ ഡെറ്റി.ബെല്‍ഫാസ്റ്റ് സൗത്തില്‍ താമസിക്കുന്ന ഡെറ്റി ആന്റണിയുടേയും ജൂലി ജോണിന്റെയും മൂത്ത മകളാണ്. ഏക സഹോദരന്‍ ഡിയോണ്‍ മെതഡിസ്റ്റ് കോളേജില്‍ പഠിക്കുന്നു.
മൂന്നു എസ്റ്റാര്‍ നേടി ലിസ് ബേണില്‍ നിന്ന് ഫെബി ബാബു മെഡിസിന്‍ പഠനത്തിന്. റാത്ത്‌മോര്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചു.സ്‌കോട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലാണ് ഫെബി മെഡിസിന്‍ പഠനത്തിന് ഇടം നേടിയത്. ഫെബിയുടെ അമ്മ ഷൈല കുരുവിളയും അച്ഛന്‍ ബാബു ജോണും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നു.
വൂള്‍വര്‍ഹാംപ്ടണിലെ ശരണ്‍ സാജന്‍ മൂന്നു വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടി. ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ശരണ്‍ സന്ദര്‍ലാന്‍ഡില്‍ സ്‌കൂള്‍ ഓഫ് മെഡിസില്‍ അഡ്മിഷന്‍ നേടി. ഫ്രെഡറിക് ആശ സാജന്‍ ദമ്പതികളുടെ മകളാണ്.