സ്‌കൂളിലെ കൗമാരക്കാരായ ആണ്‍കുട്ടികളെ ചൂഷണം ചെയ്തതായി ആരോപണം; കേസ് നേരിട്ട് സ്‌കൂള്‍ അധ്യാപിക; പരാതി നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളില്‍

സ്‌കൂളിലെ കൗമാരക്കാരായ ആണ്‍കുട്ടികളെ ചൂഷണം ചെയ്തതായി ആരോപണം; കേസ് നേരിട്ട് സ്‌കൂള്‍ അധ്യാപിക; പരാതി നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളില്‍

1970-കളില്‍ സിഡ്‌നി ഹൈസ്‌കൂളില്‍ കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ വിചാരണ നേരിട്ട് അധ്യാപിക.


13, 14, 15 വയസ്സ് പ്രായക്കാരായ ആണ്‍കുട്ടികളെ 1977 മുതല്‍ 1980 വരെ കാലഘട്ടത്തില്‍ ചൂഷണം ചെയ്‌തെന്നാണ് ഹെല്‍ഗാ ലാമിന് എതിരായ ആരോപണം. എല്ലാ വിദ്യാര്‍ത്ഥികളും ലാം പഠിപ്പിച്ചിരുന്ന മറൗബ്ര ബേ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു.

Ms Lam will face trial in July of next year. Picture: NCA NewsWire / Dylan Coker

കഴിഞ്ഞ വര്‍ഷമാണ് 67-കാരി ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ 17 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സിഡ്‌നി ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരായ അധ്യാപിക കുറ്റങ്ങള്‍ വിസമ്മതിച്ചു.

സിഡ്‌നിയിലെ തന്നെ കില്ലാറാ ഹൈസ്‌കൂളില്‍ പഠിപ്പിച്ച് കൊണ്ടിരിക്കവെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ പോലീസ് അധ്യാപികയെ തേടിയെത്തിയത്.
Other News in this category4malayalees Recommends