പോലീസിന് തലവേദനയായി ഒരു 'മലമൂത്ര' വിസര്‍ജ്ജന കേസ്; പരാതിക്കാരിയുടെ പടിവാതില്‍ക്കല്‍ പതിവായി വിസര്‍ജ്ജനം ഇട്ട് മുങ്ങുന്നു; യുവതിയുടെ പരാതിയില്‍ പൊതുജനത്തിന്റെ സഹായം തേടി അധികൃതര്‍

പോലീസിന് തലവേദനയായി ഒരു 'മലമൂത്ര' വിസര്‍ജ്ജന കേസ്; പരാതിക്കാരിയുടെ പടിവാതില്‍ക്കല്‍ പതിവായി വിസര്‍ജ്ജനം ഇട്ട് മുങ്ങുന്നു; യുവതിയുടെ പരാതിയില്‍ പൊതുജനത്തിന്റെ സഹായം തേടി അധികൃതര്‍

ഒരു യുവതിയുടെ വീടിന്റെ പടിവാതില്‍ക്കല്‍ പതിവായി മലമൂത്രവിസര്‍ജ്ജനം നടത്തി മുങ്ങുന്ന പ്രതിയെ പിടികൂടാന്‍ പൊതുജനത്തിന്റെ സഹായം തേടി പോലീസ്.

എന്‍എസ്ഡബ്യു-ആക്ട് അതിര്‍ത്തിയിലുള്ള ക്യുയാന്‍ബെയാന്‍ പട്ടണത്തിലെ താമസക്കാര്‍ക്കാണ് അജ്ഞാതന്റെ മലവിസര്‍ജ്ജന പരിപാടി തലവേദനയായി മാറിയിരിക്കുന്നത്. ഇയാള്‍ പതിവായി വീടിന്റെ വാതില്‍ക്കല്‍ കാര്യം സാധിക്കുകയാണ് ചെയ്യുന്നത്.

പരാതി വ്യാപകമായതോടെയാണ് കുപ്രശസ്തനായ പ്രതിയെ തിരഞ്ഞ് പോലീസ് രംഗത്തിറങ്ങിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം മനോറാ പോലീസ് ഡിസ്ട്രിക്ട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

30 മുതല്‍ 40 വരെ വയസ്സുള്ള താടിക്കാരനാണ് പ്രതി. സുരക്ഷാ ക്യാമറയുള്ള വരാന്തയിലാണ് ഇയാളുടെ പതിവ് പരിപാടി. പൊതുജനത്തിന്റെ സഹായത്തോടെ പ്രതിയെ പൊക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Other News in this category

4malayalees Recommends