ചൈനയുടെ എതിര്‍പ്പുകള്‍ വകവയ്ക്കുന്നില്ല ; തായ്വാനുമായി വ്യാപാര ചര്‍ച്ച തുടങ്ങാന്‍ അമേരിക്ക

ചൈനയുടെ എതിര്‍പ്പുകള്‍ വകവയ്ക്കുന്നില്ല ; തായ്വാനുമായി വ്യാപാര ചര്‍ച്ച തുടങ്ങാന്‍ അമേരിക്ക
തായ്വാനുമായുള്ള ഔപചോരിക വ്യാപാര ചര്‍ച്ചകള്‍ തുടങ്ങുമെന്ന് അമേരിക്ക. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് യുഎസിന്റെ പ്രഖ്യാപനം. അധികം വൈകാതെ നടപടികള്‍ തുടങ്ങും. വ്യാപാരം ഊര്‍ജിതമാക്കല്‍, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയാകും ചര്‍ച്ച.

പെലോസിയുടെ സന്ദര്‍ശന ശേഷം തായ്വാനു ചുറ്റും ചൈന സൈനീക അഭ്യാസം നടത്തിയിരുന്നു. തായ്വാന്‍ വിഷയത്തില്‍ വിചിത്ര നയമാണ് യുഎസ് കാലങ്ങളായി സ്വീകരിക്കുന്നത്. യുഎസിന് ചൈനയുമായി ഔദ്യോഗിക ബന്ധമുണ്ട്, ചൈനയെ അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ തായ്വാനുമായി അനൗദ്യോഗിക ബന്ധം തുടരുകയും ഇവര്‍ക്ക് ആയുധം ഉള്‍പ്പെടെ വില്‍ക്കുകയും ചെയ്യുന്നു. തായ്വാന് സ്വയം സംരക്ഷണത്തിനാണ് ആയുധം നല്‍കുന്നതെന്ന് യുഎസ് പറയുന്നു.

Other News in this category4malayalees Recommends