എല്ലാം അവളുടെ അസുഖത്തില്‍ നിന്നാണ് സംഭവിച്ചത്; ഭാര്യയുടെ കാന്‍സര്‍ പോരാട്ടവും അതിജീവനവും തുറന്നെഴുതി യുവാവ്; വൈറല്‍ കുറിപ്പ്

എല്ലാം അവളുടെ അസുഖത്തില്‍ നിന്നാണ് സംഭവിച്ചത്; ഭാര്യയുടെ കാന്‍സര്‍ പോരാട്ടവും അതിജീവനവും തുറന്നെഴുതി യുവാവ്; വൈറല്‍ കുറിപ്പ്
കാന്‍സര്‍ രോഗം ബാധിച്ചതോടെ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതാതെ പോരാട്ടത്തിലൂടെ രോഗത്തെ മറികടക്കുകയും ജീവിതത്തില്‍ പുതിയ ദിശ കണ്ടെത്തികയും ചെയ്ത യുവതിയെ കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ലിങ്ക്ഡ്ഇന്‍ലൂടെയാണ് ഭര്‍ത്താവ് തന്റെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ തുറന്നെഴുതിയിരിക്കുന്നത്.

ഭാര്യ സഹ്‌റയെ കുറിച്ച് ഭര്‍ത്താവ് ബാബര്‍ ഷെയ്ഖാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'ഈ പോസ്റ്റ് ക്യാന്‍സറിനെ കുറിച്ച് മാത്രമല്ല. ആരോഗ്യ പ്രശ്‌നങ്ങളില്‍ പോരാടുന്നവരെ ഉള്‍ക്കൊള്ളാന്‍ അനുകമ്പയുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചുമാണെന്ന് ബാബര്‍ പറയുന്നു. സഹ്‌റയ്ക്ക് ഒരു മുഴുവന്‍ സമയ ജോലിയും വളര്‍ന്നുവരുന്ന ഒരു ബിസിനസ്സും ഉണ്ടായിരുന്നു, ഞാന്‍ ഒരു പുതിയ ജോലിയിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയാണ് ഞങ്ങള്‍ കൊടുങ്കാറ്റിന്റെ കണ്ണില്‍ അകപ്പെട്ടതെന്നാണ് രോഗാവസ്ഥയെ കുറിച്ച് ബാബര്‍ ഷെയ്ഖ് പറയുന്നത്.

തന്റെ ശ്രമങ്ങളൊന്നും ഉപേക്ഷിക്കാതെ തന്നെ സഹ്‌റ പോരാടിയതിനെ കുറിച്ചും അദ്ദേഹം എടുത്തുപറയുന്നുണ്ട്. 'ഇവിടെയുള്ള പാഠം ഇതാണ്; അവളുടെ ജീവിതത്തെ മാറ്റാന്‍ അവള്‍ അവളുടെ യാഥാര്‍ത്ഥ്യത്തെ അനുവദിച്ചില്ല. അവള്‍ അവളുടെ ജോലി നിലനിര്‍ത്തുകയാണ് ചെയ്തത്. ആദ്യം അവധി എടുത്തിട്ടും പിന്നീട് എല്ലായ്‌പ്പോഴും ചെയ്യുന്ന രീതിയില്‍ ബ്രാന്‍ഡുകള്‍ക്ക് മൂല്യം കൂട്ടിയും പ്രവര്‍ത്തിച്ചു.

സഹ്‌റ ചീസ് കേക്ക് ബിസിനസ്സ് മനിഫോള്‍ഡ് വളര്‍ത്തി. ഈ കാലത്ത് സഹ്‌റയുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം 4 മടങ്ങായാണ് വര്‍ദ്ധിച്ചത്. പിന്നീട് കച്ചവടം എല്ലാത്തിനേയും മറികടന്നുപോയി. അവള്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്തു. അത് ഒരു പ്രതീകമായിത്തീര്‍ന്നു. ഇതെല്ലാം അവളുടെ അസുഖത്തിന്റെ പരിമിതിയില്‍ നിന്നു തന്നെയാണ് സംഭവിച്ചത്. ആരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍, ക്ഷമയോടെ പോരാടണമെന്നാണ് അവരോട് പറയാനുള്ളത്.'

രോഗബാധിതനായ ഒരു വ്യക്തിക്ക് പ്രവര്‍ത്തനക്ഷമത കുറവായിരിക്കാം, അത് സാധ്യമാക്കിയത് പിന്തുണയാണ്. 'മറ്റൊരു പാഠം തന്നെയാണ് പിന്തുണ. ഞങ്ങളുടെ കുടുംബം സുഹൃത്തുക്കള്‍ ജോലിസ്ഥലത്തുള്ള ഞങ്ങളുടെ ടീമുകള്‍, അടുപ്പമുള്ളവരില്‍ നിന്നും ഞങ്ങള്‍ക്ക് പരിചിതമല്ലാത്ത ആളുകളില്‍ നിന്നു പോലും ഞങ്ങള്‍ വളരെയേറെ അനുകമ്പയും പിന്തുണയുമറിഞ്ഞു. ഈ ലോകത്ത് വളരെയധികം നന്മകള്‍ ഉണ്ടെന്നുള്ള ഒരു വിനീതമായ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്.' ബാബര്‍ പറയുന്നു.

'തീര്‍ച്ചയായും ലോകത്ത് നന്മയുണ്ട്. നിങ്ങളും സഹ്‌റയും ഈ പ്രതിസന്ധിയിലുടനീളം ശക്തരായതില്‍ സന്തോഷമുണ്ട്. ഒരു രോഗം ഭേദമാക്കുന്നതില്‍ മാനസിക ശക്തി ഒരു വലിയ ഘടകമാണെന്ന് ഞാന്‍ തന്നെ അനുഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതൊക്കെ എപ്പോഴും കേള്‍ക്കുന്നതായിരിക്കാം, എന്നാല്‍ നിങ്ങള്‍ ശക്തരായിരിക്കാന്‍ ആവശ്യപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നതുവരെ അത് എത്രത്തോളം ശരിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു!'

Other News in this category



4malayalees Recommends