ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ആപ്പിള്‍; ഫോണിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായി ഹാക്കര്‍മാര്‍ കൈയടക്കിയേക്കാം; അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ആപ്പിള്‍; ഫോണിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായി ഹാക്കര്‍മാര്‍ കൈയടക്കിയേക്കാം; അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
ആപ്പിള്‍ ഐഫോണും, മാക്കും, ഐപാഡും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് ഹാക്കര്‍മാരുടെ ഭീഷണിയുള്ളതായി വ്യക്തമാക്കി കമ്പനി. എത്രയും പെട്ടെന്ന് അപ്‌ഡേഷന്‍ ചെയ്ത് ഡിവൈസുകള്‍ സുരക്ഷിതമാക്കാനും നിര്‍ദ്ദേശമുണ്ട്.

ചില സുരക്ഷാ വീഴ്ചകള്‍ നേരിട്ടതോടെയാണ് 6എസ് മുതലുള്ള ഐഫോണ്‍ മോഡലുകള്‍ക്കും, ഐപാഡ് ഒഎസ് 15-ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐപാഡുകളും, 7-ാം തലമുറ ഐപാഡ് ടച്ച്, മാക്ഒഎസ് മോണ്ടെറിയില്‍ പ്രവര്‍ത്തിക്കുന്ന മാക് കമ്പ്യൂട്ടറുകളുമാണ് പ്രതിസന്ധി നേരിടുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ ഐഒഎസ് 15.6.1, ഐപാഡ് ഒഎസ് 15.6.1, മാക്ഒഎസ് മോണ്ടെറി 12.5.1 അപ്‌ഡേറ്റുകള്‍ ആപ്പിള്‍ വ്യാഴാഴ്ച രാത്രിയോടെ പുറത്തുവിട്ടു. ഹാക്കര്‍മാര്‍ ഈ സുരക്ഷാവീഴ്ച ദുരുപയോഗം ചെയ്തതായി ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തോത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.

വെബ് കണ്ടന്റ് ഉപയോഗിച്ചാണ് ഡിവൈസുകളുടെ നിയന്ത്രണം ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത്. സഫാരി, കോര്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ കെര്‍ണെല്‍ എന്നിവ ഓപ്പറേറ്റ് ചെയ്യുന്ന വെബ്കിറ്റ് ബ്രൗസര്‍ എഞ്ചിനെയാണ് വൈറസ് ബാധിക്കുന്നത്.
Other News in this category



4malayalees Recommends