മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്

മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്
ഒര്‍ലാണ്ടോ (ഫ്‌ളോറിഡ): അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' പരിപാടിയുടെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഒര്‍ലാണ്ടോയില്‍ നടത്തി. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് ഇടവക വികാരി ഫാ. ജോബി പൂച്ചുകണ്ടത്തില്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഡണ്‍ ചാമകാലായില്‍, നല്ലിന്‍ കുന്നേല്‍, മാക്‌സ് വെട്ടുകല്ലേല്‍, സ്റ്റീവന്‍ പോളക്കല്‍, നെഹെമി തച്ചേടന്‍ എന്നിവര്‍ ആദ്യ ദിനം തന്നെ രജിസ്‌ട്രേഷന്‍ നടത്തി. മിഷന്‍ ലീഗ് ഇടവക ഓര്‍ഗനൈസര്‍ ജലീനാ ചാമകാലായില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ഒക്ടോബര്‍ 15, 16 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വെച്ചാണ് റീജിയണല്‍ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്.സിജോയ് പറപ്പള്ളില്‍


Other News in this category4malayalees Recommends